ADVERTISEMENT

അടുക്കളയിൽ എപ്പോഴും വീട്ടമ്മമാർക്ക് ആവശ്യം പാകം ചെയ്യുവാനുള്ള നല്ല പാത്രങ്ങളും മോടിപ്പിടിക്കുന്ന മറ്റു ഗൃഹോപകരണങ്ങളുമാണ്. എന്നാൽ മികച്ച ഓഫറിൽ പാത്രങ്ങൾ മാത്രമല്ല നിരവധി ഐറ്റങ്ങൾ ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാങ്ങാവുന്നതാണ്. ഇനി സമയം കളയേണ്ട, വേഗമാകട്ടെ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ഈ അവസരത്തിൽ വാങ്ങാം.

പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ. ദോശ നല്ല ക്രിസ്പിയായി ഇളകിവരാന്‍ മാത്രമല്ല മിക്ക പാചകത്തിനും ഇന്ന് മിക്കവരും നോൺസ്റ്റിക്ക് പാത്രങ്ങളെയാണ് ആശ്രയിക്കുന്നത്. മികച്ച ഓഫറിൽ ഇനി നോൺസ്റ്റിക്ക് കുക്ക്വെവെയർ വാങ്ങാം.

ജോലി സമയം കുറയ്ക്കാനും പെട്ടെന്ന് ഭക്ഷണം പാകം ചെയ്യുവാനും മിക്കവരും ആദ്യം ആശ്രയിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. അരിയും കടലയും പരിപ്പുമൊക്കെ എളുപ്പത്തിൽ വേവിച്ചെടുക്കാം എന്നു മാത്രമല്ല സമയലാഭവുമാണ്. കുക്കറുകൾ വാങ്ങുമ്പോൾ‌ നല്ലതു തന്നെ തിരഞ്ഞെടുക്കണം. ആമസോണിൽ മികച്ച ഓഫറിൽ കുറഞ്ഞ വിലയിൽ നല്ല പ്രഷർ കുക്കറുകൾ വാങ്ങാം.

കടലയും പരിപ്പും പയറുമൊക്കെ അടപ്പ് മുറുക്കമുള്ള ടിന്നുകളിൽ തന്നെ സൂക്ഷിക്കണം. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് പ്രാണികൾ കയറി ധാന്യങ്ങൾ എല്ലാം നശിപ്പിക്കും. നല്ല ഭംഗിയുള്ളതും പല വലുപ്പത്തിലുമുള്ള ചില്ലുകുപ്പികളടക്കം നല്ല പ്ലാസ്റ്റിക്ക് ടിന്നുകളും ആമസോണിൽ കുറഞ്ഞ വിലയിൽ വാങ്ങാം. 

തിരക്കേറിയ ജീവിതത്തില്‍ ഒരുപാട് സമയം ലാഭിക്കാനും പണികള്‍ എളുപ്പമാക്കാനും സഹായിക്കുന്ന ഒരു ഉപകരണമാണ് റഫ്രിജറേറ്റര്‍. ഭക്ഷണം കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാനും പാകം ചെയ്യാത്ത പച്ചക്കറികളും ചിക്കനും മീനുമെല്ലാം സൂക്ഷിക്കാനും നമുക്ക് റഫ്രിജറേറ്റര്‍ വേണം.

ഫ്രിജറേറ്ററിനുള്ളില്‍ ഇത്തരം സാധനങ്ങള്‍ ചുമ്മാ അങ്ങ് കുത്തിക്കയറ്റിയാല്‍ പോരാ, ഉള്ളില്‍ അവ എങ്ങനെ സംഭരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണസാധനങ്ങളുടെ പുതുമ. പാകം ചെയ്ത വിഭവങ്ങൾ പാത്രങ്ങളിലാക്കി വായു കടക്കാതെ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. ഫ്രിജിനുള്ളിലെ തിക്കും തിരക്കും ഒഴിവാക്കി സ്റ്റോറേജ് ബോക്സുകൾ വാങ്ങിയാൽ സംഗതി എളുപ്പമായി. ഫ്രിജിനുള്ളിലെ സ്ഥലം കുറയ്ക്കാതെ എന്തും സുഗമമായി സ്റ്റോറേജ് ബോക്സുകളിൽ വയ്ക്കാം. കുറഞ്ഞ വിലയിൽ  സ്റ്റോറേജ് ബോക്സുകൾ വാങ്ങാം.

മൈക്രോവേവ് ഓവന്‍ ഇല്ലാത്ത അടുക്കളകള്‍ കുറവാണ്. പെട്ടെന്ന് പാചകം ചെയ്യാനും, ഫ്രിജില്‍ വച്ച ഭക്ഷണം എളുപ്പത്തില്‍ ചൂടാക്കാനുമെല്ലാം മൈക്രോവേവ് സഹായിക്കും. പച്ചക്കറികള്‍ വേവിക്കാനും ചിക്കൻ ടിക്ക,വെജിറ്റബിൾ പുലാവ്,ഹൽവ, കേക്ക്, ബിസ്ക്കറ്റ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍  അനായാസകരമായി ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. മൈക്രോവേവ് ഓവനും കുറഞ്ഞ വിലയിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ നിന്നും വാങ്ങാം.

English Summary:

കുറഞ്ഞ വിലയിൽ നോൺസ്റ്റിക്കും പാത്രങ്ങളും കുക്കറും മൈക്രോവേവ് ഓവനും; വാങ്ങാം ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ | Amazon Great Indian Festival Kitchen Deals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com