ഇത്തരം കേക്കുകളില്‍ കാൻസറിന് കാരണമാകുന്ന കെമിക്കലുകളുണ്ട്; താക്കീത് നൽകി ഭക്ഷ്യസുരക്ഷാവിഭാഗം
Mail This Article
കേക്ക് പ്രേമികളെ ജാഗ്രത. ഇനി ബേക്കറികളിൽ നിന്നും മറ്റും കേക്ക് വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കർണാടകയിലെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിൽ കേക്കുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ കണ്ടെത്തിയിരിക്കുകയാണ്. കർണാടക സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലിലാണ് പല ബേക്കറികളിലും വിതരണം ചെയ്യുന്ന കേക്ക് അങ്ങേയറ്റം കെമിക്കലുകൾ നിറഞ്ഞതാണെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം ബേക്കറികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
ഏതാണ്ട് 12 വ്യത്യസ്ത തരത്തിലുള്ള കേക്കുകളില്‍ കാന്‍സറിന് കാരണമാകുന്ന പദാര്‍ഥങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. അല്യുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്‌സിഎഫ്,പോണ്‍സോ 4ആര്‍, ടര്‍ട്രാസിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ നല്‍കുന്ന പദാര്‍ഥങ്ങളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി.
ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍-ബി നേരത്തേ കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു.ഗോബി മഞ്ചൂരിയൻ, കോട്ടൺ മിഠായി തുടങ്ങിയ വിഭവങ്ങളിൽ പലപ്പോഴും റോഡമിന്‍-ബിയാണ് നിറത്തിലും രുചിയ്ക്കുമായി ഉപയോഗിക്കുന്നത്. സാധാരണയായി ടെക്സ്റ്റൈൽ ഡൈയിങ്ങിലും പേപ്പർ നിർമാണത്തിലുമാണ് റോഡാമൈൻ-ബി ഉപയോഗിക്കാറുള്ളത്. പക്ഷേ ഈ രാസവസ്തുവാണ് ഭക്ഷ്യവിഭവങ്ങളിലും ഉപയോഗിക്കുന്നത് എന്നത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ രാസവസ്തുക്കൾ കാൻസർ അപകടസാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാവിഭാഗം ബേക്കറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറങ്ങള്‍ക്കായി കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യതയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അറിയിപ്പുണ്ട്.