നിങ്ങൾ സ്റ്റീൽ സ്ക്രബറാണോ ഉപയോഗിക്കുന്നത്? ഇക്കാര്യം ശ്രദ്ധിക്കൂ
Mail This Article
അടുക്കളയിലെ പ്രധാനിയാണ് സ്റ്റീൽ സ്ക്രബറുകൾ. പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീൽ സ്ക്രബറുകൾ. സ്പോഞ്ച് സ്ക്രബർ ഉണ്ടെങ്കിലും കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാന്‍ സ്റ്റീൽ സ്ക്രബർ തന്നെയാണ് അനുയോജ്യം. ഇത് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ.
സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് പോകാൻ സഹായിക്കുമെങ്കിലും നോൺസ്‌റ്റിക് പാത്രങ്ങൾ, ഗ്ലാസ് എന്നിവയിൽ സ്റ്റീല്‍ സക്രബർ ഉപയോഗിക്കുമ്പോൾ പോറൽ വീഴും. നോൺസ്റ്റിക്ക് പാത്രങ്ങളില്‍ ഇവ ഉരച്ച് കഴുകിയാൽ കോട്ടിങ് പെട്ടെന്ന് പോകുകയും ചെയ്യും. സ്റ്റീൽ ഉപകരണങ്ങളിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് കാലക്രമേണ കേടു വരുത്താം, പ്രത്യേകിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ അല്ലാത്ത പാത്രങ്ങളില്‍.
ഒന്നോ രണ്ടോ പാത്രങ്ങൾ വൃത്തിയാക്കിയാൽ തന്നെ പെട്ടെന്ന് സ്റ്റീൽ സ്ക്രബറിന്റെ പുതുമ നഷ്ടപ്പെടും. കൂടുതൽ ദിവസം ആകുമ്പോൾ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയിൽ സ്റ്റീൽ സ്ക്രബറിന്റെ ഭാഗങ്ങൾ കാണാം. കഴുകുമ്പോൾ സൂക്ഷിക്കണം. അതിനാൽ പുതുമ നഷ്ടപ്പെട്ടാൽ സ്ക്രബർ മാറ്റാം. ഉപയോഗ ശേഷം സ്ക്രബർ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം.
പാത്രങ്ങൾ വൃത്തിയാക്കാൻ മാത്രമല്ല
ഇരുമ്പ് കത്തികൾ, കത്രികകൾ പോലുള്ളവ വളരെ പെട്ടെന്ന് തന്നെ തുരുമ്പെടുത്തു പോകുന്നതായി കാണാം. തുരുമ്പെടുത്തവ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ ഇനി ഈ സ്റ്റീൽ വൂളുകൾ മതി ഒരു ചെറിയ കഷ്ണം സ്റ്റീൽ വൂൾ എടുത്ത് തുരുമ്പിച്ച ഭാഗങ്ങളിൽ ഉരസിയാൽ വളരെ പെട്ടെന്ന് തന്നെ തുരുമ്പു മാറുന്നതായി കാണുവാൻ കഴിയും.
ബാത്റൂമുകൾ ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നുണ്ടോ? വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിനു മുകളിലായി പൂർണമായും കവർ ചെയ്യുന്ന രീതിയിൽ ഒരു സ്റ്റീൽ വൂളിന്റെ കഷ്ണം മുറിച്ചു വച്ചാൽ മതിയാകും. അഴുക്കുകൾ നിറയുമ്പോൾ അതെടുത്തു കളയാവുന്നതാണ്. ബാത്റൂം ബ്ലോക്ക് ആകുന്നു എന്ന പരാതിയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഗ്യാസ് സ്റ്റൗവും കിച്ചൻ കൗണ്ടർ ടോപ്പുമൊക്കെ വൃത്തിയാക്കാനും ഇവ നല്ലതാണ്. ഇത് ഉപയോഗിക്കുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് കൈ മുറിയാതിരിക്കാൻ സഹായിക്കും.