ADVERTISEMENT

സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ. പാലും പാലുൽപന്നങ്ങളും മുട്ടയും തേനും തുകൽ ഉൽപന്നങ്ങളും ഒന്നും ഇവർ ഉപയോഗിക്കില്ല. സസ്യോൽപന്നങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ. രണ്ടായിരം വർഷങ്ങൾക്കു മുൻപേ വീഗൻ എന്ന ആശയം നിലനിന്നതായി പറയപ്പെടുന്നു. പുരാതന ഗ്രീസിലെ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസിന്റെ ഗ്രന്ഥങ്ങളിൽ വെജിറ്റേറിയൻ ഭക്ഷണക്രമത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ശ്രീബുദ്ധൻ പൂർണമായും വെജിറ്റേറിയൻ ഭക്ഷണശൈലിയാണു പിൻതുടർന്നത്. മൃഗങ്ങളെ യാതൊരു വിധത്തിലും ഉപദ്രവിക്കാത്ത ഭക്ഷണരീതി എന്ന നിലയിലാണ് വീഗൻ എന്ന ആശയം ഉടലെടുത്തത്. 

535446121
Image Credit: Alexandra Anschiz/Shutterstock

വീഗൻ ഭക്ഷണസംസ്കാരത്തിന് ഇപ്പോൾ ഏറെ പ്രചാരമുണ്ട്. പലരും ഇതിൽ ആക‍ൃഷ്ടരാകുന്നു. കേരളാപിറവിയായ നവംബർ ഒന്ന് ലോക വീഗൻ ദിനമായും ആചരിക്കുന്നു. വീഗൻ ഭക്ഷണ രീതി പിന്തുടരുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.  

ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്

വണ്ണം കുറയ്ക്കാനും വീഗൻ ഡയറ്റ് നല്ലതാണ്. സസ്യാധിഷ്ഠിത ഡയറ്റിൽ ഫൈബർ ധാരാളം ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയുകയും ചെയ്യും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം പൊണ്ണത്തടി വരാനുള്ള സാധ്യത കുറയ്ക്കുകയും മെറ്റബോളിക് ഹെൽത്ത്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

2141548159
Image Credit: Creative Cat StudioShutterstock

വീഗൻ ഡയറ്റ് പ്രമേഹസാധ്യത കുറയ്ക്കും. സസ്യഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ഭക്ഷണ രീതിയിൽ ധാരാളം ഉള്ള കോംപ്ലക്സ് കാർബൊ ഹൈഡ്രേറ്റുകളും നാരുകളും ഗ്ലൈസേമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളുമാണ് ഇതിനു സഹായിക്കുന്നത്. കൂടാതെ ഹൃദയാരോഗ്യത്തിനും ഈ ഡയറ്റ് ഉത്തമാണെന്ന് പറയപ്പെടുന്നു. എന്നാൽ വേണ്ടപോലെ കൃത്യമായി ആവശ്യമുള്ള പോഷകങ്ങൾ അനുസരിച്ച് വീഗൻ ഡയറ്റ് പിന്തുടരണം. 

എന്തൊക്കെ കഴിക്കാം

എല്ലാ മുഴുധാന്യങ്ങളും പയർ, പരിപ്പ്, കടല, സോയബീൻ ടോഫു, നഗ്ഗറ്റ്സ്, യോഗർട്ട് ഉൾപ്പെടെ സോയ ഉൽപന്നങ്ങളും കഴിക്കാം.

1467244076

പാലിനു പകരം ആൽമണ്ട് മിൽക്, പീനട്ട് മിൽക്, കാഷ്യൂ മിൽക്, നട് ബട്ടർ എടുക്കാം. പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ, ശീതികരിച്ച പച്ചക്കറികൾ, സാലഡ്, വെജ് സൂപ്പ്. പഴങ്ങൾ, ഡ്രൈ ഫ്രൂട്സ് എന്നിവയും ഉൾപ്പെടുത്താം. വിത്തുകളും അണ്ടിപ്പരിപ്പുകളും, ഇവ കൊണ്ട് ഉണ്ടാക്കിയ വീഗൻ യോഗർട്ട്, വീഗൻ ചീസ്, തേങ്ങാപ്പാൽ, തേങ്ങ,വെളിച്ചെണ്ണ, ഫ്ലാക്സ് സീഡ് ഒായിൽ, ഒലിവ് ഓയിൽ, ഹെർബ്സ്, മേപ്പിൾ സിറപ്പ് എന്നിവയും വീഗൻ ഡയറ്റിൽ ഉൾപ്പെടുത്താം.

ഒഴിവാക്കേണ്ടത് ഇവ

സംസ്കരിച്ച ധാന്യങ്ങൾ,മോര്, തൈര്, ചീസ്, ബട്ടർ, ഫ്രഷ് ക്രീം. യോഗർട്ട്, നെയ്യ് , തുടങ്ങിയ മൃഗ പാലുൽപന്നങ്ങളും പാലും, തേൻ, ഇറച്ചി, മീൻ, മുട്ട , മീനെണ്ണ, കടൽവിഭവങ്ങൾ തുടങ്ങി മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മത്സ്യങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങൾ, മൃഗക്കൊഴുപ്പുകൾ, മിൽക് ക്രീം, ബട്ടർ ചേർത്ത പച്ചക്കറി സൂപ്പ്.

വീഗൻ മിൽക്ക് ഷെയ്ക്ക് തയാറാക്കാം

മൽസ്യമാംസാദികൾ മാത്രമല്ല മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും തേനീച്ചയിൽനിന്നു പോലും ഉണ്ടാകുന്ന ഒന്നും കഴിക്കില്ല എന്ന് തീരുമാനമെടുത്ത വരാണ് വീഗൻസ്  (Vegans).പാശ്ചാത്യ രാജ്യങ്ങളിലാണു വീഗൻമാർ കൂടുതലും. ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കാറില്ല. ഒരു വീഗൻ മിൽക്ക് ഷെയ്ക്കിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. 

നിലക്കടല – 100 ഗ്രാം
ഈന്തപ്പഴം – 3 എണ്ണം
ഏത്തപ്പഴം – 1

തയാറാക്കുന്ന വിധം

നിലക്കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പാനിൽ 7 മിനിറ്റ് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു മിക്സിയുടെ ജാറിൽ ഈന്തപ്പഴം ചേർത്ത് അടിച്ചെടുത്താൽ വീഗൻ പീനട്ട് മിൽക്ക് റെഡി. ചെറുതായി അരിഞ്ഞ ഏത്തപ്പഴവും തയാറാക്കിയ പീനട്ട് മിൽക്കും ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ രുചികരമായ മിൽക്ക് ഷെയ്ക്ക് റെഡിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com