ADVERTISEMENT

തക്കാളി സ്ഥിരമായി കറികളിലും സാലഡിലുമെല്ലാം ഉപയോഗിക്കുന്ന ആളുകളാണ് നമ്മള്‍. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറിയാണ് തക്കാളി. ഇതിനു കടും ചുവപ്പ് നിറം നൽകുന്ന ലൈക്കോപീൻ എന്ന പദാർത്ഥം സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷിക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. തക്കാളി പോലുള്ള ലൈക്കോപീൻ അടങ്ങിയ ഭക്ഷണങ്ങൾ  ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് ക്യാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും .

തക്കാളിയിൽ പൊട്ടാസ്യം,  ബി, ഇ തുടങ്ങിയ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ഉണ്ട്. ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും. സ്‌മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ തക്കാളിയിലുണ്ട്.

തക്കാളി കൊണ്ട് രുചികരമായ വളരെയേറെ വിഭവങ്ങള്‍ ഉണ്ടാക്കാം. സോസും ജാമും കറികളുമൊക്കെ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്.

tomato
Image Credit:Nataly Studio/Shutterstock

സാധാരണയായി വര്‍ഷം മുഴുവനും തക്കാളി സുലഭമായി കിട്ടാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ തക്കാളിക്ക് ക്ഷാമം ഉണ്ടാവാറുണ്ട്. ഈ സമയത്ത് പൊള്ളുന്ന വിലയാണ് കടകളില്‍ തക്കാളിക്ക്. 

തക്കാളി ധാരാളം കിട്ടുന്ന സീസണില്‍ തുച്ഛമായ വിലയ്ക്ക് വാങ്ങിച്ച് സൂക്ഷിച്ചു വെക്കാന്‍ പറ്റിയാലോ? അത്തരമൊരു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ആയി പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് കരോള്‍ എന്ന വ്ളോഗര്‍.

ഇതിനായി തക്കാളി ആദ്യം കഴുകി നന്നായി വൃത്തിയാക്കുക. ശേഷം ഇത് വട്ടത്തില്‍ മുറിക്കുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് റോള്‍ എടുത്ത് തക്കാളി വരിവരിയായി വയ്ക്കുന്നു. ഇത് മടക്കിയ ശേഷം, അടുത്ത വരി തക്കാളി വയ്ക്കുന്നു. ഇത് മടക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. അവസാനം ഇത് കെട്ടിവയ്ക്കുന്നു. എന്നിട്ട് ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാം.

ഇങ്ങനെ സൂക്ഷിച്ച തക്കാളി പുറത്തെടുത്ത് സാലഡ്, സാന്‍ഡ്വിച്ച് മുതലായവയ്ക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്ന് ആളുകള്‍ കമന്‍റില്‍ പറയുന്നത് കാണാം. എന്നാല്‍, ഗ്രേവി, സ്റ്റ്യൂ, സൂപ്പ് മുതലായവയ്ക്ക് ഇത് നല്ലതാണെന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്രീസ് ചെയ്ത തക്കാളി പിന്നീട് ഉപയോഗിക്കാന്‍ കൊള്ളില്ല എന്ന രീതിയിലുള്ള കമന്‍റുകളും കാണാം.

തക്കാളി നന്നായി മിക്സിയില്‍ അടിച്ച് ഐസ് ക്യൂബ് ട്രേകളിലാക്കി ഫ്രീസറില്‍ വയ്ക്കാന്‍ മറ്റൊരാള്‍ കമന്റ് ചെയ്തു. ഇങ്ങനെ ഫ്രീസ് ചെയ്ത തക്കാളി ക്യൂബുകള്‍ പിന്നീട് മറ്റൊരു പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ ഓരോരോ ക്യൂബുകളായി ഉപയോഗിക്കാം.

English Summary:

Health Benefits Freezing Tomatoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com