ADVERTISEMENT

കൈതച്ചക്ക ഇഷ്ടമാണോ? കഴിക്കാന്‍ ഒക്കെ നല്ല രുചിയാണെങ്കിലും കൈതച്ചക്ക ഒന്നു വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പാടാണ്. അതിനു തന്നെ സമയമെടുക്കും. എന്നാല്‍ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ നിന്നുള്ള റിച്ച് എല്ലെൻസൺ. 

പൈനാപ്പിൾ പ്രിന്റുള്ള ഷർട്ടും ഷോർട്ട്‌സും ധരിച്ച്, സമചതുരക്കഷ്ണങ്ങളായി റിച്ച് വിദഗ്ധമായി കൈതച്ചക്ക അരിയുന്ന വീഡിയോ ഗിന്നസ് റെക്കോര്‍ഡ്സ് പങ്കുവച്ചു. ഇതിനു മുന്നേ, ഏപ്രിലിൽ 27.07 സെക്കൻഡിൽ കൈതച്ചക്ക മുറിച്ച സ്വന്തം റെക്കോഡ് ആണ് റിച്ച് മറികടന്നത്. കൈതച്ചക്കയുടെ രണ്ടു വശങ്ങളും മുറിച്ചു മാറ്റിയ ശേഷം, തൊലി നീക്കം ചെയ്ത് കത്തി ഉപയോഗിച്ച് വേഗത്തില്‍ അരിയുന്നത് വിഡിയോയില്‍ കാണാം.

റിച്ചിന്‍റെ ഏറ്റവും പ്രിയപ്പെട്ട പഴമാണ് കൈതച്ചക്ക. എല്ലാ വാരാന്ത്യത്തിലും ഒരു ദിവസം മൂന്നെണ്ണം വീതം ഒറ്റയിരിപ്പിൽ കഴിക്കുന്നത് തന്‍റെ ശീലമാണെന്ന് അദ്ദേഹം പറഞ്ഞു. 44 കാരനായ റിച്ച് ഈ റെക്കോഡ് നേടാനായി അപേക്ഷിച്ചതിന് ശേഷം മാസങ്ങളോളം പരിശീലിച്ചു, ഏകദേശം100 ​​കൈതച്ചക്ക മുറിച്ചു നോക്കിയ ശേഷമാണ് ഇപ്പോഴുള്ള വേഗതയിലെത്തിയത്. 

പഴങ്ങൾ മുറിക്കാന്‍ ഏറ്റവും വേഗമേറിയ മാർഗം കണ്ടെത്താൻ റിച്ച് നിരവധി സാങ്കേതിക വിദ്യകൾ പരീക്ഷിച്ചു, 13 വ്യത്യസ്ത സൂപ്പർമാർക്കറ്റുകളിൽ നിന്നും വെണ്ടർമാരിൽ നിന്നുമുള്ള കൈതച്ചക്ക ഇതിനായി ഉപയോഗിച്ചു. 

കാലിഫോർണിയയിലെ കോൺകോർഡിൽ വെച്ച് നടന്ന റെക്കോഡ് മത്സരത്തിന് 12 കൈതച്ചക്കയാണ് റിച്ച് വാങ്ങിച്ചത്. പുറംതൊലി നീക്കം ചെയ്തതിന് ശേഷം, പരമാവധി 3.8 സെ.മീ നീളമുള്ള കഷ്ണങ്ങളാക്കി പൈനാപ്പിള്‍ മുറിക്കണം. പരാജയപ്പെട്ട ഏഴു ശ്രമങ്ങള്‍ക്ക് ശേഷം, എട്ടാം തവണ വിജയം ഇദ്ദേഹത്തെ തേടിയെത്തി. 

കൈതച്ചക്കയുടെ ഭക്ഷ്യയോഗ്യമായ ഭൂരിഭാഗം മാംസളഭാഗവും കളഞ്ഞ ശേഷമാണ് റിച്ച് ഇത് അരിഞ്ഞെടുക്കുന്നതെന്ന് ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു. ഇതിനേക്കാള്‍ വേഗത്തില്‍ കൈതച്ചക്ക മുറിക്കുന്ന ആളുകളെ തങ്ങള്‍ക്ക് നേരിട്ട് അറിയാമെന്ന കമന്‍റുകളും കാണാം. ഇങ്ങനത്തെ റെക്കോഡുകള്‍ നല്‍കി, ഗിന്നസ് ഇപ്പോള്‍ കോമഡിയായി മാറിയെന്നും കമന്‍റുകളുണ്ട്.

English Summary:

Fastest Pineapple Cutting World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com