ADVERTISEMENT

വിഭവങ്ങൾ സ്വാദും നല്ല നറുമണവും നൽകുന്ന കറിവേപ്പിലയ്ക്ക് ഔഷധഗുണം ഏറയുണ്ട്. കറികളിൽ ചേർക്കാൻ മാത്രമല്ല, കറിവേപ്പില കൊണ്ടും ബിരിയാണി. ചമ്മന്തി എന്നുവേണ്ട സകലതും ചിലർ തയാറാക്കാറുമുണ്ട്. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ വരെ തടയുന്നു. മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും കറിവേപ്പില സൂപ്പറാണ്. കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് തന്നെ ഉപയോഗിക്കണം. എന്നാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് കറിവേപ്പില അധികം നാൾ ഫ്രെഷായി വയ്ക്കാൻ പറ്റില്ല എന്നുള്ളത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാാൽ മാസങ്ങളോളം കറിവേപ്പില കേടാകാതെ വയ്ക്കാം.

ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കാം. ശേഷം നന്നായി കഴുകിയിട്ട് ഒരു ടൗവ്വലിൽ നിരത്തിയിട്ട് വെള്ളമയം കളയാം. ശേഷം പാത്രത്തിൽ നിരത്തി മൈക്രോവേവ് ഒാവനിൽ ഒരു മിനിറ്റ് നേരം വച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും. അത് അടപ്പ് മുറുക്കമുള്ള കുപ്പിയിലിട്ട് അടച്ച് വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാള് കേടുകൂടാതെ ഈ കറിവേപ്പില സൂക്ഷിക്കാം. കറികളിലും ചേർക്കാം.

curry-leaves-store
Image credit: StockImageFactory.com/Shutterstock

കറിവേപ്പില വെള്ളനനവ് മാറ്റി പേപ്പർ ടവലിൽ പൊതിഞ്ഞ് ഒരു എയർടൈറ്റ് കണ്ടെയ്നറിലോ പ്ലാസ്റ്റിക് ബാഗിലോ ആക്കി ഫ്രിജിൽ വയ്ക്കാം. റഫ്രിജറേറ്ററിന്റെറെ ക്രിസ്‌പർ ഡ്രോയറിൽ സൂക്ഷിക്കുക. 1-2 ആഴ്ച വരെ ഇലകൾ ഫ്രഷ് ആയിരിക്കും. കറിവേപ്പിലയുടെ അധിക ഈർപ്പം ആഗിരണം ചെയ്യാൻ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടിയിൽ പേപ്പർ ടവൽ ഉപയോഗിച്ച് കറിവേപ്പില സൂക്ഷിക്കാം. കുറച്ച് വായു സഞ്ചാരം അനുവദിക്കുന്നതിന് ലിഡ് അയഞ്ഞതാണെന്ന് ഉറപ്പാക്കുക. കറിവേപ്പിലയുടെ സ്വാദിന്റെ ഭൂരിഭാഗവും നിലനിർത്തിക്കൊണ്ട് ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഫ്രീസിങ്. 

Representative image. Photo Credit:rostovtsevayulia/istockphoto.com
Representative image. Photo Credit:rostovtsevayulia/istockphoto.com

കറിവേപ്പില നന്നായി കഴുകി ഉണക്കുക. ഇലകൾ ഫ്ലാഷ് ഫ്രീസ് ചെയ്യാൻ ഷീറ്റ് ഫ്രീസറിൽ മണിക്കൂറുകളോളം വയ്ക്കുക. ഫ്രീസുചെയ്‌തുകഴിഞ്ഞാൽ, ഇലകൾ വായു കടക്കാത്ത പാത്രത്തിലേക്കോ ഫ്രീസർ ബാഗിലേക്കോ മാറ്റുക. ഈ രീതി ഇലകൾ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നു. കറിവേപ്പില അരിഞ്ഞത് ഐസ് ക്യൂബ് ട്രേകളിൽ സൂക്ഷിക്കാം. ഓരോ ക്യൂബ് സ്ലോട്ടിലും അരിഞ്ഞ ഇലകൾ നിറയ്ക്കുക, കുറച്ച് വെള്ളമോ എണ്ണയോ ചേർക്കുക (സ്വാദിനെ സംരക്ഷിക്കാൻ). ക്യൂബുകൾ ഫ്രീസുചെയ്‌ത് ഒരു ഫ്രീസർ ബാഗിലേക്ക് മാറ്റുക.

ചെറിയ പച്ച നിറത്തിൽ, കറി ഇല്ലെങ്കിലും കഴിക്കാവുന്ന കറിവേപ്പില ഇഡ്ഡലി.

ചേരുവകൾ

ഇഡ്ഡലി അരി - 2 കപ്പ്
ഉഴുന്ന് - കാൽ കപ്പ്
ഉലുവ - 1 സ്പൂൺ
കറി വേപ്പില - അര കപ്പ്
ചുവന്ന മുളക് - 2 എണ്ണം
തുവര പരിപ്പ് - 3 സ്പൂൺ
കടല പരിപ്പ് - 3 സ്‌പൂൺ
കുരുമുളക് - അര സ്പൂൺ
ജീരകം - അര സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി - ഒരു ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ആറു മണിക്കൂർ വെള്ളത്തിൽ ഇട്ട് ഉലുവയും ചേർത്ത് അരച്ച് ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാൻ വയ്ക്കുക. ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പില നന്നായി വറത്തു മാറ്റുക, ചട്ടിയിൽ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, കടല പരിപ്പ്, കുരുമുളക്, ജീരകം, ഇഞ്ചി  എന്നിവ നന്നായി വറുത്ത് എടുക്കുക. തണുത്തതിനു ശേഷം വറുത്ത കറിവേപ്പിലയും ബാക്കി ചേരുവകളും നന്നായി പൊടിച്ചെടുക്കുക.

idli

പൊടിച്ച കൂട്ട് ഇഡ്‌ഡലി മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. സാധാരണ ഇഡ്ഡലി തയാറാക്കുന്നതു പോലെ തയാറാക്കി എടുക്കുക. കറി വേപ്പിലയുടെ മണവും  രുചിയും ചേർന്നു നല്ല  ഹെൽത്തി ഇഡ്‌ഡലി. വറുത്തു ചേർത്ത ചേരുവകൾ കൂടെ ആകുമ്പോൾ കറി ഇല്ലാതെയും ഈ ഇഡ്‌ഡലി കഴിക്കാവുന്നതാണ്.

English Summary:

Curry Leaf Storage Hacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com