ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ് ഫുഡ് വ്ലോഗർമാർ. ഭൂമിയിൽ ഇല്ലാത്ത ഭക്ഷണ മെനുവും ആരുമറിയാത്ത കോമ്പിനേഷനും ഒക്കെ കണ്ടുപിടിച്ച് നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നവരാണ് ഈ വ്ലോഗർമാർ. പക്ഷേ പലപ്പോഴും സമൂഹമാധ്യമങ്ങളിലെ വിഡിയോയും ഇവരുടെ അവതരണവും ഒക്കെ കണ്ടു ഈ പറയുന്ന സ്ഥലങ്ങളൊക്കെ തേടിപ്പിടിച്ച് ചെല്ലുമ്പോൾ പലപ്പോഴും നിരാശയായിരിക്കും ഫലം. ഇവർ വിഡിയോയിൽ പറയുന്ന അത്ര ക്വാളിറ്റിയോ രുചിയോ ഒന്നും ഈ സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന വിഭവങ്ങൾക്ക് ഉണ്ടായില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല. എങ്കിൽ ഈ ഫുഡ് വ്ലോഗർമാരെ മൊത്തത്തിൽ തൂത്തുവാരി ട്രോളിയിരിക്കുകയാണ് സലിംകുമാർ. 

ഫുഡ് വ്ലോഗർമാർ പറയുന്നതൊക്കെ പലപ്പോഴും മണ്ടത്തരങ്ങൾ ആണെന്നും അവർ ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു പറയുകയാണെന്നും സലിംകുമാർ മനോരമ ഹോർത്തൂസ് വേദിയിൽ അഭിപ്രായപ്പെട്ടു. " നല്ല ഫുഡ് എവിടെ കിട്ടും എന്ന് അറിയില്ല, അതിന് ഇന്ന് ഫുഡ് വ്ലോഗർമാർ ഉണ്ടല്ലോ. ഗയ്‌സ് ഇവിടെ നല്ല ഉണ്ടംപൊരിയും ചായയും കിട്ടും ഇവിടെ അലുവയും മീൻകറിയും കിട്ടും. ഇങ്ങനെ വിളിച്ചു പറഞ്ഞു വൃത്തികെട്ട കോമ്പിനേഷനുകൾ വരെ ഇവരാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെ പോകുന്നു സലിംകുമാറിന്റെ ഉഗ്രൻ ട്രോളുകൾ. 

ഭക്ഷണശാലകളുടെ പേരുകൾ ഇടുന്നതിനെയും അദ്ദേഹം വിമർശിച്ചു. "പണ്ടൊക്കെ നല്ല ഭക്തിനിർഭരമായ പേരുകളാണ് ഹോട്ടലുകൾക്കും ചായക്കടകൾക്കും ഉണ്ടായിരുന്നത്. ഹോട്ടൽ വൃന്ദാവനം, ഹരേ കൃഷ്ണ ഹരേ രാമ അങ്ങനെ നല്ല രസമുള്ള പേരുകൾ ആയിരുന്നു പണ്ട്. എങ്കിൽ ഇന്ന് അത് അളിയന്റെ മോൻറെ കടയും ആദമിന്റെ കടയും അച്ഛന്റെ അനിയന്റെ കടയും ഒക്കെയായി മാറി. എന്നിട്ട് നാടൻ പൊറോട്ട കിട്ടും എന്ന് മുമ്പിൽ എഴുതിയും വയ്ക്കും. സലിംകുമാർ പറയുന്നു. പൊറോട്ട എത്ര വിദേശരാജ്യങ്ങളിൽ ഉണ്ടാക്കുന്നുണ്ടെന്നും അത് അവിടെ നിന്നും ആണോ നമ്മുടെ നാട്ടിൽ വന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മനോരമ കോഴിക്കോട് സംഘടിപ്പിച്ച ഹോർത്തൂസ് വേദിയിലായിരുന്നു സലിംകുമാറിന്റെ ട്രോൾ പെരുമഴ. 

English Summary:

Food Vlogger Truth Salim Kumar Reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com