ഇത്ര പെട്ടെന്ന് സവാള അരിഞ്ഞെടുക്കാമോ? പുത്തൻ ട്രിക്ക്!
Mail This Article
പാചകം മിക്കവർക്കും ഇഷ്ടമാണെങ്കിലും പച്ചക്കറികൾ കഴുകി ചെറുതായി അരിഞ്ഞെടുക്കുകയെന്നത് ടാസ്കാണ്. പ്രത്യേകിച്ച് സവാള.
ഒാർക്കുമ്പോൾ തന്നെ കണ്ണിൽ വെള്ളം നിറയും. സവാള അരിയുമ്പോൾ കണ്ണ് നീറാതിരിക്കുവാനായി പല ടെക്ക്നിക്കുകളും വീട്ടമ്മമാർ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത് പെട്ടെന്ന് എങ്ങനെ സവാള അരിഞ്ഞെടുക്കാം എന്ന വിഡിയോയാണ്. നിരവധിപേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഉപകാരപ്രദമായ ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. പെട്ടെന്ന് സവാള അരിയുന്നതിനോടൊപ്പം ഇനി കണ്ണിൽ നിന്നും വെള്ളവും വരില്ല.
വലിയ സവാളയുടെ പുറം തൊലി മാത്രം കളയും. അതിന്റെ വേര് ഭാഗം മുറിച്ചു മാറ്റുന്നില്ല. വേരിൽ പിടിച്ചുകൊണ്ട് കുത്തനെ വച്ച് സാവളയുടെ ചുറ്റും കത്തികൊണ്ട് വരയുകയാണ്. ശേഷം ചരിച്ച് വച്ച് പൊടിയായി അരിഞ്ഞെടുക്കുന്നു. വളരെ പെട്ടെന്ന് തന്നെ സവാള അരിയുന്നതായാണ് വിഡയോയിൽ കാണിക്കുന്നത്. 30 സെക്കൻഡിനുള്ളിൽ ഒരു സാവള മുറിച്ചെടുക്കാമെന്നും ഒപ്പം കണ്ണിൽ നിന്നും വെള്ളവും വരില്ലെന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഈ വിഡിയോയ്ക്ക് നിരവധിപേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്. ഇത് നല്ല ഐഡിയ ആണെന്നും സമയം ലാഭിക്കാമെന്നും സവാള മുറിച്ച് മടുത്തിരിക്കുന്നു ഇതു കൊള്ളം എന്നുമൊക്കെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെയുള്ളത്. മിക്കവരും ഇതു പരീക്ഷിക്കും.