മത്തിക്ക് വിലകുറവ്, ദിവസങ്ങളോളം മീൻ ഫ്രെഷായി ഫ്രിജിൽ വയ്ക്കാൻ ഈ ട്രിക്ക് മതി
Mail This Article
ഊണിന് മീൻ വറുത്തതും കറിവച്ചതും വറ്റിച്ചതുമൊക്കെ പ്രിയമാണ്. നാടൻ മത്തിയെങ്കിൽ പറയുകയും വേണ്ട, മിക്കവർക്കും മത്തി ഇഷ്ടമാണ്. മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണമുള്ളതുമാണ്. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കും. അഞ്ച് കിലോയും രണ്ട് കിലോയുമൊക്കെ വാങ്ങിയാല്‍ വീടുകളിൽ ഒറ്റ ദിവസം കൊണ്ട് കറിവയ്ക്കാൻ പറ്റില്ല. ഇത്രയും മത്തി ഫ്രഷായി ഫ്രിജിൽ എങ്ങനെ വയ്ക്കാം എന്നു ശ്രദ്ധിക്കാം.
മിക്ക വീട്ടമ്മമാരുടെയും സംശയമാണ് ഫ്രീസറിൽ മീൻ വച്ച് കഴിഞ്ഞ് തണുത്ത ശേഷം വെട്ടുമ്പോൾ മീനിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുകയും ചിതമ്പലുകൾ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടും. ഇതൊന്നുമില്ലാതെ മത്തി ഫ്രെഷായി ഫ്രിജിൽ വയ്ക്കാൻ ഇനി ഈ ട്രിക്ക് പരീക്ഷിക്കാം.
ഒരു വലിയ പാത്രത്തിൽ മത്തി ഇട്ടതിനുശേഷം നിറയെ വെള്ളവും ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം. എത്ര ദിവസം വേണമെങ്കിലും മീൻ ഫ്രെഷായി തന്നെയിരിക്കും. ഫ്രീസറിൽ നിന്നുമെടുത്ത് തണുപ്പ് മാറിയതിനു ശേഷം മീൻ വൃത്തിയാക്കാൻ നേരം മീനിന്റെ മാംസം വിട്ടുപോകുമെന്നും ചിതമ്പൽ കളയാൻ പറ്റില്ലെന്നുമൊന്നും കരുതേണ്ട, മീൻ നല്ല ഉറപ്പോടുകൂടി ഫ്രെഷായി തന്നെയിരിക്കും.
രുചിയൂറും മത്തി പൊള്ളിച്ചത്, എത്ര കഴിച്ചാലും മടുക്കില്ല
ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന് ഉത്തമം.
മത്തി പൊള്ളിച്ചത് തയാറാക്കാം
ചേരുവകൾ
• മത്തി(ചാള) - 500 ഗ്രാം
•മുളകുപൊടി - 2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•ഉള്ളി അരിഞ്ഞത് - 75 ഗ്രാം
•പച്ചമുളക് - 4 എണ്ണം
•ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
•തേങ്ങ ചിരവിയത് - അര കപ്പ്
•ഉണക്കമുളക് - 7 എണ്ണം
•പുളിവെള്ളം - 3 ടേബിൾസ്പൂൺ
•ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
•മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു പുരട്ടി 30 മിനിറ്റു കഴിഞ്ഞു ഫ്രൈ ചെയ്ത് എടുക്കുക.
•മിക്സിയുടെ ഒരു ജാറിൽ ചെറിയഉള്ളിയും ഉണക്ക മുളകും തേങ്ങയും ഇട്ടു ചെറുതായി അടിച്ചെടുക്കുക.
•ഇതേ ഓയിലിൽ ഇഞ്ചി ചതച്ചത്, വെളുത്തുള്ളിചതച്ചത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക.
ഇതിലേക്കു നേരത്തെ അടിച്ച തേങ്ങയും കൂടി ചേർത്ത് ഒന്നു കൂടി വഴറ്റിയതിനു ശേഷം വറുത്തു വച്ച മത്തി കൂടെ ചേർക്കാം. ശേഷം പുളിവെള്ളം ഒഴിച്ചു 2 മിനിറ്റ് അടച്ചു വച്ച് എല്ലാം കൂടി ഒന്നു കൂടെ ഇളക്കി ചൂടോടെ വിളമ്പാം. (പാചകക്കുറിപ്പ്: ദീപ്‌തി, തൃശ്ശൂർ)