ADVERTISEMENT

മാർക്കറ്റിൽ എത്തിയാൽ മിക്ക പച്ചക്കറികടകളിലും ഇന്ന് കൂർക്ക് സുലഭമായി കിട്ടും. കൂര്‍ക്കയുടെ സീസണായി.  ഇത് മെഴുക്കുപെരട്ടിയായും മുളക് ചതച്ചിട്ടും തോരനായും ഒടച്ചുകറിയായുമൊക്കെ തയാറാക്കാവുന്നതാണ്. മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും പ്രിയമാണ് കൂർക്കയുടെ വിഭവങ്ങൾ. സംഗതി രുചിയൊക്കെ ആണെങ്കിലും കൂർക്ക വൃത്തിയാക്കി എടുക്കുക ടാസ്കണ്. തൊലി കളഞ്ഞെടുക്കാൻ സമയം മാത്രമല്ല, നമ്മുടെ കൈകളിൽ കൂർക്കയുടെ കറയും പറ്റും. ഇനി കൂർക്കയുടെ തൊലി കളയാൻ പുത്തൻ ട്രിക്ക് ഉപയോഗിക്കാം. കൈയിൽ കറ പറ്റുമെന്ന ടെൻഷനും വേണ്ട.

കൂർക്ക നന്നായി കഴുകി എടുക്കാം. മണ്ണ് ഒട്ടുമില്ലാതെ വൃത്തിയായി കഴുകണം. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒറ്റ വിസിലടിപ്പിച്ച് വേവിക്കാം. തണുത്തതിന് ശേഷം കൈകൊണ്ട് അമർത്തിയാൽ കൂർക്കയുടെ തൊലി ഈസിയായി കളയാം. കൂടാതെ ആരിഞ്ഞെടുത്താൽ വളരെ എളുപ്പത്തിൽ തന്നെ മെഴുക്കുപെരട്ടിയും ഉണ്ടാക്കാം. ഇനി കൂർക്ക വാങ്ങുമ്പോൾ ഈ ട്രിക്ക് പരീക്ഷിക്കാം.

English Summary:

Chinese Potato Peeling Hack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com