ADVERTISEMENT

കറിയില്‍ ഇടാനും ചട്ണി തയാറാക്കാനും അച്ചാര്‍ ഇടാനും മിഠായി ഉണ്ടാക്കാനുമെല്ലാം വാളന്‍പുളി നമ്മള്‍ ഉപയോഗിക്കാറുണ്ട്. പണ്ടുകാലം തൊട്ടേ നമ്മുടെ അടുക്കളകളില്‍ വാളന്‍പുളിക്ക് സ്ഥാനമുണ്ട്.  എന്നാല്‍ പാചകം ചെയ്യാന്‍ മാത്രമല്ല, വാളന്‍പുളിക്ക് വേറെയും ഒട്ടേറെ ഉപയോഗങ്ങളുണ്ട്. ദൈനംദിന ജീവിതത്തില്‍ വളരെ ഉപകാരപ്രദമായി പുളി ഉപയോഗിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

വൃത്തിയാക്കാന്‍

ഓട്ടുപാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ക്ലാവ് കളയാന്‍ പുളി നല്ലതാണ്. വിനാഗിരിയും നാരങ്ങയും പുളിയും ഉപയോഗിച്ച് പാത്രങ്ങള്‍ നന്നായി ഉരച്ചു കഴുകാം. ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ്, ഉപ്പുവെള്ളത്തില്‍ പുളി കുതിര്‍ക്കുക.

കീടങ്ങളെ നിയന്ത്രിക്കാൻ

വീടുകളിലെ വലിയ ശല്യമാണ് ഈച്ചകളും പ്രാണികളും. ഇവയെ നിയന്ത്രിക്കാന്‍ വിഷാംശമുള്ള കീടനാശിനി സ്പ്രേകള്‍ ഉപയോഗിക്കുന്നതിനു മുന്‍പേ പുളി പരീക്ഷിച്ചു നോക്കാം.

tamarind-paste
Image credit:Narsil/Shutterstock

പുളിക്ക് ചില കീടങ്ങളെ സ്വാഭാവികമായി അകറ്റാൻ കഴിയുന്ന ശക്തമായ മണവും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. അതിനായി, പുളി കുതിര്‍ത്ത് പേസ്റ്റ് ആക്കി, ചെറിയ പാത്രങ്ങളില്‍ വീടിനും അടുക്കളയ്ക്കും പൂന്തോട്ടത്തിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

സോപ്പ് ഉണ്ടാക്കാൻ

അണുക്കൾക്കും വൈറസുകൾക്കുമെതിരെ പോരാടുന്നതിനുള്ള ശക്തമായ കഴിവുള്ള ഒന്നാണ് പുളി. ഇതുപയോഗിച്ച് സോപ്പ് ഉണ്ടാക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള എഎച്ച്എകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കും. 

Delicious ripe tamarinds. (Image credit: New Africa/Shutterstock)
Delicious ripe tamarinds. (Image credit: New Africa/Shutterstock)

സോപ്പ് ഉണ്ടാക്കാന്‍ 2-3 ടേബിൾസ്പൂൺ പുളി 1/4 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവയ്ക്കുക. കുതിര്‍ന്ന ശേഷം, വിത്തുകളും നാരുകളും നീക്കംചെയ്ത് അരിച്ചെടുക്കുക. ഗ്ലിസറിൻ അല്ലെങ്കില്‍ ഷിയ ബട്ടർ ബേസ്, 500 ഗ്രാം എടുത്ത് ഒരു ഡബിൾ ബോയിലർ ഉപയോഗിച്ച് ഇടയ്ക്കിടെ ഇളക്കി ഉരുക്കുക.

ഉരുകിയ സോപ്പ് ബേസിലേക്ക് പുളി പൾപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 1 ടേബിൾസ്പൂൺ തേൻ, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 വിറ്റാമിൻ ഇ കാപ്സ്യൂളുകളിൽ നിന്നുള്ള എണ്ണ എന്നിവ ചേര്‍ത്ത് ഇളക്കുക. സുഗന്ധം കിട്ടാന്‍ ഏതെങ്കിലും എസന്‍ഷ്യല്‍ ഓയില്‍  10-15 തുള്ളി ചേർക്കുക, വീണ്ടും നന്നായി ഇളക്കുക. ഇത് സോപ്പ് മോള്‍ഡുകളില്‍ ഒഴിച്ച്  4-6 മണിക്കൂർ തണുപ്പിക്കാന്‍ വയ്ക്കുക. ശേഷം എടുത്ത് ഉപയോഗിക്കാം.

തുണികള്‍ക്ക് നിറം നല്‍കാന്‍

പുളിയിൽ ടാന്നിൻ ധാരാളമുണ്ട്, ഇത് കോട്ടൺ, കമ്പിളി, മറ്റ് തുണിത്തരങ്ങളിലെ നാരുകളില്‍ പറ്റിപ്പിടിക്കുന്നു. ഇരുണ്ട തവിട്ടു നിറമുള്ള ഇതിന്‍റെ കറ തുണികള്‍ക്ക് ചായം നല്‍കാനുള്ള സുസ്ഥിരമായ ഓപ്ഷനാണ്.

English Summary:

Natural Cleaning with Tamarind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com