ADVERTISEMENT

വളരെ സൗകര്യപ്രദവും ഈടുനില്‍ക്കുന്നതുമായ ഒന്നാണ് സിലിക്കോണ്‍ കൊണ്ടുള്ള അടുക്കള പാത്രങ്ങള്‍. സ്പാറ്റുലകൾ മുതൽ ബേക്കിങ് അച്ചുകൾ വരെ സിലിക്കോണിന് വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുണ്ട്. കാണാനുള്ള ഭംഗിക്ക് പുറമേ, വഴക്കമുള്ളതും പോറലുകള്‍ വീഴാത്തതും ചൂട് കൈകാര്യം ചെയ്യാൻ കഴിയുന്നതുമാണ് ഇവ. ഇവ കൂടുതല്‍ കാലം പുതുമയോടെ സൂക്ഷിക്കണമെങ്കില്‍ അവ വൃത്തിയാക്കുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കാം.

ചൂടുവെള്ളം ഉപയോഗിക്കുക

സിലിക്കോണ്‍ പാത്രങ്ങളില്‍ എണ്ണ പറ്റിപ്പിടിക്കുന്നത് സ്വാഭാവികമാണ്. ഇത് കളയാന്‍ ഇവ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതില്‍ സിലിക്കോണ്‍ പാത്രങ്ങള്‍ 5-10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം കഴുകുക.

silicone-kitchenware
Image credit:yudhisr/Shutterstock

ബേക്കിങ് സോഡ

ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് 15-30 മിനിറ്റ് പാത്രങ്ങളില്‍ പുരട്ടി വയ്ക്കുക. ശേഷം, സ്‌പോഞ്ച് അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

ഹൈഡ്രജൻ പെറോക്സൈഡ്

3% ഹൈഡ്രജൻ പെറോക്സൈഡ് ഒരു കണ്ടെയ്നറിലേക്കോ നേരിട്ട് സിലിക്കോണ്‍ പാത്രങ്ങളിലേക്കോ ഒഴിക്കുക. ഇത് 1-2 മണിക്കൂർ ഇരിക്കട്ടെ. ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. ചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക

silicone-kitchenware1
Image credit: yudhisr/Shutterstock

ഡിഷ് സോപ്പും കോൺസ്റ്റാർച്ച് പേസ്റ്റും

അൽപം ഡിഷ് സോപ്പ് കോൺസ്റ്റാർച്ചുമായി കലർത്തുക. സിലിക്കോണ്‍ പാത്രങ്ങളിൽ ഇത് പുരട്ടുക. അല്‍പ്പം കഴിഞ്ഞ് മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. നന്നായി ഉണക്കുക.

വിനാഗിരി

വൃത്തിയാക്കാന്‍ വിനാഗിരി വളരെ നല്ലതാണ്, അത് സ്റ്റീല്‍ പാത്രങ്ങളായാലും സിലിക്കോണ്‍ ആയാലും. ഒരു പാത്രത്തിൽ ചൂടുവെള്ളം നിറയ്ക്കുക, 2 ടീസ്പൂൺ വിനാഗിരി, 2 ടീസ്പൂൺ ഡിഷ് സോപ്പ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർക്കുക. സിലിക്കോണ്‍ പാത്രങ്ങള്‍ ഏകദേശം 30 മിനിറ്റ് ഈ ലായനിയിൽ കുതിർക്കുക. തുടർന്ന്, സ്പോഞ്ച് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്ത് കഴുകുക.

ഉപ്പ് ഉപയോഗിച്ച്

സിലിക്കൺ മോൾഡുകളും മറ്റും വൃത്തിയാക്കാൻ ഉപ്പ് ഒരു നല്ല ഓപ്ഷനാണ്. ഇവയില്‍ ഉപ്പ് വിതറി അല്‍പ്പനേരം കഴിഞ്ഞ്, സ്പോഞ്ച് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്ത് കഴുകാം.

English Summary:

Cleaning Silicone Kitchenware

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com