പച്ചമീൻ അതേപോലെ ഫ്രിജില്‍ വയ്ക്കരുത്; ഇവ ശ്രദ്ധിക്കൂ
Mail This Article
നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ആകെ സംശയമാണ്. മീൻ,ചിക്കൻ വറക്കുമ്പോഴും കറിവയ്ക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? മീൻ മേടിച്ച് അതേപടി ഫ്രിജിലേക്കാണോ വയ്ക്കുന്നത്?
∙ പച്ചമീൻ അതേപടി ഫ്രിജിൽ വയ്ക്കാതെ വൃത്തിയാക്കി, അൽപം ഉപ്പും മഞ്ഞളും വിനാഗിരിയും പുരട്ടി ഫ്രീസറിൽ വയ്ക്കുക. രണ്ടോ മൂന്നോ ദിവസം കേടുകൂടാതിരിക്കും.
∙ മീൻ വറുക്കുമ്പോൾ മുളകുപൊടി കുറച്ച്, കുരുമുളക് പൊടി കൂടുതൽ ചേർത്തു വറുക്കുക. കൂടുതൽ രുചിയുണ്ടാകും.
∙ ഇറച്ചി ഉപ്പിട്ടു വേവിക്കരുത്. പകുതി വെന്ത ശേഷം മാത്രമേ ഉപ്പു ചേർക്കാവൂ. കറി വച്ച ശേഷം ബാക്കി ഉപ്പു ക്രമീകരിക്കാം.
∙ ഇറച്ചി അൽപനേരം ഫ്രീസറിൽ വച്ച ശേഷം മുറിച്ചാൽ എളുപ്പം മുറിക്കാൻ സാധിക്കും.
∙ ചിക്കൻ വറുത്തതിനു നല്ല ഗോൾഡൻ ബ്രൗൺ നിറം ലഭിക്കാൻ മൈദയ്ക്കു പകരം അൽപം പാൽപ്പൊടിയിൽ ഉരുട്ടിയ ശേഷം വറക്കുക.
മീനിൻറെ ഉളുമ്പു മണം മാറാൻ ഉപ്പും നാരങ്ങാനീരും പുരട്ടി 20 മിനിറ്റു വച്ച ശേഷം കറി വയ്ക്കുക.
∙ ഇറച്ചി വറക്കുന്ന എണ്ണയിൽ അൽപം ഉപ്പു ചേർത്താൽ ഇറച്ചി പൊട്ടിത്തെറിക്കില്ല.
∙ ഇറച്ചിയും മീനും അധികം കഴുകി വെളുപ്പിക്കരുത്. രുചി കുറയും.
∙ ചിക്കൻ മസാല പുരട്ടി ഫ്രിജിൽ വയ്ക്കുക. കറി വയ്ക്കുമ്പോൾ കഷണങ്ങളിൽ മസാല എളുപ്പം പിടിക്കാൻ സഹായിക്കും.