ADVERTISEMENT

രുചിയൂറും വിഭവങ്ങൾ മാത്രമല്ല, അടിപൊളി ആമ്പിയന്‍സും നോക്കിയാണ് ഭക്ഷണപ്രേമികൾ രുചിയിടങ്ങൾ തിര‍ഞ്ഞെടുക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം പലരുചി വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ ഉണ്ട്. പലനാടിന്റെ തനതു രുചിയടക്കം ന്യൂജെന്‍ ടച്ചുള്ള ഫ്യൂഷൻ വിഭവങ്ങളുമുണ്ട്. മാത്രമല്ല, ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായ ഹോട്ടലുകളുമുണ്ട്. ഇപ്പോഴിതാ ഭക്ഷണപ്രേമികള്‍ക്കും ഹോട്ടലുടമകൾക്കും സുവർണാവസരമാണ് മനോരമ ഓൺലൈന്‍ ഒരുക്കിയിരിക്കുന്നത്

കേരളത്തിലെ മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് എന്ന പേരിൽ ഒരു മൽസരം നടത്തുകയാണ്. കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും, രുചിയും ഗുണനിലവാരവുമുള്ള മികച്ച ഭക്ഷണം വിളമ്പുന്ന ഓരോ ഭക്ഷണശാലയ്ക്കു വീതമാണ് പുരസ്കാരം.

 അഞ്ചു സോണുകളെ അറിയാം

കേരളത്തെ അഞ്ചു മേഖലകളായി തിരിക്കുന്നു. ആദ്യത്തെ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. രണ്ടാമത്തെ സോൺ– ആലപ്പുഴ, കോട്ടയം, ഇടുക്കി, മൂന്നാം സോൺ– എറണാകുളം, തൃശ്ശൂർ, പാലക്കാട്. നാലാം സോൺ– കോഴിക്കോട്, മലപ്പുറം. അഞ്ചാം സോൺ– കണ്ണൂർ, വയനാട്, കാസർഗോഡ്. എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

മല്‍സരം ഇങ്ങനെ

ആദ്യ ഘട്ടത്തിൽ റജിസ്ട്രേഷനാണ്. ഇരുപത്തിയഞ്ച് സീറ്റിന് മുകളിൽ ഡൈനിങ് ഉള്ള ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഈ മൽസരത്തിൽ പങ്കെടുക്കാം. മനോരമ ഓണ്‍ലൈൻ ഒരുക്കിയ ഗോൾഡൻ ക്ലോവ് അവാർഡ് എന്ന മിനി വെബ്സൈറ്റിലൂടെ ഹോട്ടൽ ഉടമകൾക്ക് ആപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഹോട്ടലിന്റെ വിശദവിവരങ്ങൾ, ഹോട്ടലിന്റെ ചിത്രങ്ങൾ, മെനു, സർട്ടിഫിക്കേറ്റുകൾ( എഫ്എസ്എസ്ഐ, പൊല്യൂഷൻ, സ്റ്റാഫ് ഹെൽത്ത് കാർഡുകൾ, റസ്റ്ററന്റിന്റെ പ്രവർത്തന സമയം എന്നിവയും അപേക്ഷയോടൊപ്പം ചേർക്കണം. ഇതിനായി 15 ദിവസത്തെ സമയവും നൽകിട്ടുണ്ട്.

രണ്ടാം ഘട്ടം പൊതുജനങ്ങളുടെ വോട്ടിങ് സെക്ഷനാണ്. ഹോട്ടലിലെ അല്ലെങ്കില്‍ റസ്റ്ററന്റിലെ വിഭവങ്ങളടക്കം മല്‍സരത്തിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റും കണ്ടെത്തി ജനങ്ങൾക്ക് അവരുടെ താൽപര്യം അനുസരിച്ച് വോട്ടിങ് നൽകുന്നു. മൂന്നാംഘട്ടത്തിൽ അഞ്ചു സോണിൽ നിന്നും ജനങ്ങളുടെ വോട്ടിങ്ങ് അനുസരിച്ച് അഞ്ചു റസ്റ്ററന്റിനെ തിരഞ്ഞെടുക്കുന്നു. അതിൽ നിന്നും റസ്റ്ററന്റിന്റെ ചരിത്രവും, സിഗ്നേചർ ഡിഷും ഷെഫ് സ്പെഷൽ വിഭവങ്ങളും ഭക്ഷണപ്രേമികളുടെ അഭിപ്രായങ്ങളും കണക്കിലെടുത്ത് പ്രഗല്‍ഭരായി പാചകവിദഗ്ദരുടെ മേൽനോട്ടത്തിൽ ഏറ്റവും മികച്ച റസ്റ്ററന്റിന് സ്റ്റാർ റേറ്റിങ് ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ നൽകും. ഇനി വൈകിക്കേണ്ട, മികച്ച റസ്റ്ററന്റിനെ നിങ്ങൾക്കും കണ്ടെത്താം.

പങ്കെടുക്കാം

English Summary:

Kerala Restaurant Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com