ഞണ്ട് റോസ്റ്റ് ഈ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ടോ? സൂപ്പർ രുചി തന്നെ
Mail This Article
ഞണ്ട് റോസ്റ്റ് മിക്കവർക്കും പ്രിയമാണ്. ഷാപ്പിലെത്തിയാൽ ചിലർ ആദ്യം ഓർഡർ നൽകുന്നത് ഞണ്ടും ചെമ്മീനും കൊഞ്ചുമൊക്കെയാണ്. ഷാപ്പിലെ രുചി തന്നെ വ്യത്യസ്തമാണ്. വീടുകളിലും രുചിയൂറും രീതിയിൽ ഞണ്ട് തയാറാക്കാറുണ്ട്. ഇന്ന് വ്യത്യസ്തമായ രുചികൂട്ടിൽ ഞണ്ട് റോസ്റ്റ് തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
500 ഗ്രാം ഞണ്ട്
- 2 ടീസ്പൂൺ വെളിച്ചെണ്ണ
- 1 ടീസ്പൂൺ അരിഞ്ഞ ഇഞ്ചി
- 1 ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി
- കുറച്ച് കറിവേപ്പില
- 1 സവാള അരിഞ്ഞത്
- പാകത്തിന് ഉപ്പ്
- 2 ടീസ്പൂൺ കശ്മീരി മുളകുപൊടി
- 1 ടീസ്പൂൺ മുളകുപൊടി
- 1/2 ടീസ്പൂൺ മഞ്ഞൾ പൊടി
- 1 ടീസ്പൂൺ മല്ലിപ്പൊടി
തയാറാക്കുന്നവിധം
പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പില പച്ചമുളക് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കാം. മറ്റൊരു ചട്ടിയിൽ വൃത്തിയാക്കിയ ഞണ്ട് ചേർക്കാം. അതിലേക്ക് കറിവേപ്പില, മഞ്ഞപൊടി, ഉപ്പ്, കുടംപുളിയും അതിന്റെ വെള്ളവും തക്കാളി അരിഞ്ഞതും ഇത്തിരി വെള്ളവും ചേർത്ത് അടച്ച്‍വച്ച് വേവിക്കാം.
ആ സമയംകൊണ്ട് റോസ്റ്റ് ഉണ്ടാക്കാം. വഴന്ന ഉള്ളിയിലേക്ക് മല്ലിപൊടിയും മുളക്പൊടിയും മസാലയും മഞ്ഞപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഗ്രേവിയാക്കാം. ഈ ഗ്രേവി വെന്ത ഞണ്ടിലേക്ക് ചേർക്കാം, കൂടെ അധികം കുരുമുളക്പൊടിയും പെരുംജീരകപൊടിയും മസാലപൊടിയും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഞണ്ട് ചെറിയ തീയിൽ രണ്ടുമിനിറ്റ് നേരം അടച്ച‍്‍വച്ച് വേവിക്കാം. രുചിയൂറും ഞണ്ട് റോസ്റ്റ് റെഡി. വേണമെങ്കിൽ തീ അണച്ച ശേഷം ഇത്തിരി കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കാവുന്നതാണ്.