ADVERTISEMENT

വ്യത്യസ്തമായ ഒട്ടേറെ ഭക്ഷണങ്ങള്‍ ട്രെന്‍ഡായ വര്‍ഷമാണ്‌ 2024. ജനപ്രിയമായ വിവിധ വിഭവങ്ങള്‍ മിക്സ് ചെയ്തും പുതിയ വിഭവങ്ങള്‍ ഉണ്ടാക്കിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞാടി. ഗള്‍ഫ് രാജ്യങ്ങളിലും വൈറല്‍ വിഭവങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. കുനാഫ ചോക്ലേറ്റും ക്രീം കാരമല്‍ ഫ്രഞ്ച് ടോസ്റ്റുമെല്ലാം വിദേശത്തു നിന്നെത്തിയവരുടെ പോലും മനം കവര്‍ന്നു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില വിഭവങ്ങളെക്കുറിച്ച് അറിയാം...

1. കുനാഫ ചോക്ലേറ്റ് 

മിഡിൽ ഈസ്റ്റേൺ, പാശ്ചാത്യ രുചികളുടെ തികഞ്ഞ സമ്മേളനമാണ് കുനാഫ ചോക്ലേറ്റ്. ദുബായിലെത്തുന്ന മധുരപലഹാര പ്രേമികൾ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒന്നാണിത്. അറബ്‌രാഷ്ട്രങ്ങളിലെ ജനപ്രിയ വിഭവമാണ് കുനാഫ. നാര് രൂപത്തിലുള്ള മാവ് ഉപയോഗിച്ചാണ് കുനാഫ തയാറാക്കുന്നത്. 

Kunefe

മാവിന്‍റെ രണ്ട് അടുക്കുകൾക്കിടയിൽ ചീസ്, ചോക്ലേറ്റ്, പാൽക്കട്ടി തുടങ്ങിയവയിലേതെങ്കിലും നിറയ്ക്കുന്നു. വെന്തുകഴിഞ്ഞാൽ പഞ്ചസാര ലായനി മുകളിലൂടെ ഒഴിക്കാറുണ്ട്. ഇതില്‍ ചോക്ലേറ്റ് കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന കുനാഫ ചോക്ലേറ്റ് വൈറലായതോടെ ഇന്ത്യയിലടക്കം ഇത് ലഭ്യമാണ്.

ക്രീം കാരമല്‍ ഫ്രഞ്ച് ടോസ്റ്റ്‌

ലോകമെമ്പാടും ഫ്രഞ്ച് ടോസ്റ്റിന് ഒട്ടേറെ ആരാധകരുണ്ട്. കഴിഞ്ഞ വര്‍ഷം ആരാധകരുടെ എണ്ണം വീണ്ടും കൂടി. ഗ്ലോബൽ വില്ലേജിലെ വിഐപി ഗേറ്റിൽ സ്ഥിതി ചെയ്യുന്ന ഉമ്മു അലി റസ്‌റ്റോറന്‍റിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

french-toast
Image credit:nelea33/Shutterstock

പിന്നീട് ഇത് പലയിടങ്ങളിലും റസ്‌റ്റോറന്‍റുകളും കോഫി ഷോപ്പുകളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

കാരറ്റ് ഹല്‍വ സ്പ്രിംഗ് റോള്‍സ്

കാരറ്റ് ഹല്‍വ എല്ലാ മധുരപ്രേമികളുടെയും പ്രിയപ്പെട്ട ഒന്നാണ്. അതോടൊപ്പം ഐസ്ക്രീമും നട്സുമെല്ലാം ചേര്‍ന്നാലോ? അത്തരമൊരു വിഭവമാണ് കാരറ്റ് ഹല്‍വ സ്പ്രിംഗ് റോള്‍. ഒരു സ്പ്രിംഗ് റോള്‍ റാപ്പറിനുള്ളില്‍ ഹല്‍വ വച്ച് പൊതിഞ്ഞ് ഡീപ് ഫ്രൈ ചെയ്തെടുക്കുന്നു. ഇത് വാനില ഐസ്ക്രീം, നട്സ് എന്നിവയ്ക്കൊപ്പം ചേര്‍ത്ത് വിളമ്പുന്നു. മധുരത്തിന്‍റെ ഉത്സവമെന്ന് തോന്നിക്കുന്ന ഈ വിഭവം ഗള്‍ഫ് രാജ്യങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. 

ഡ്രീംകേക്ക്

ഇക്കഴിഞ്ഞ വര്‍ഷം നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഡിസര്‍ട്ട് വിഭവമാണ് ഡ്രീംകേക്ക്. 1960 കളില്‍ ഡെന്മാര്‍ക്കിലാണ് ഇതിന്‍റെ ഉത്ഭവം. തൊടുമ്പോള്‍ അലിഞ്ഞുപോകുന്ന ഈ കേക്ക് ബട്ടറിന്‍റെയും മധുരത്തിന്‍റെയും പാലിന്‍റെയും തേങ്ങയുടെയുമെല്ലാം രുചികള്‍ ചേര്‍ന്നതാണ്.

K-1212
Image credit: MDV Edwards/Shutterstock

 കഴിഞ്ഞ വര്‍ഷം ജിസിസി രാജ്യങ്ങളില്‍ ഇത് വന്‍ വൈറല്‍ വിഭവമായി മാറി. സോഷ്യല്‍ മീഡിയയില്‍ വ്ളോഗര്‍മാര്‍ തുടരെത്തുടരെ ഇതിന്‍റെ വീഡിയോകള്‍ ഇട്ടു. കഫേകളും ബേക്കറികളുമെല്ലാം ഡ്രീം കേക്കിന്‍റെ വിവിധ വെറൈറ്റികള്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ തുടങ്ങി. 

ഫ്രൂട്ട് ഷേപ്പ്ഡ് ഐസ്ക്രീം

പേര് പോലെ തന്നെ വിവിധ പഴങ്ങളുടെ രുചിയിലും ആകൃതിയിലുമുള്ള ഈ ഐസ്ക്രീമുകള്‍ ഇക്കൊല്ലം വൈറലായ മറ്റൊരു ഡിസര്‍ട്ടാണ്. വര്‍ണ്ണാഭമായ ഈ ഐസ്ക്രീമുകള്‍, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ചു. സ്ട്രോബെറി, മാങ്ങ, ബ്ലൂബെറി തുടങ്ങി വൈവിധ്യമാര്‍ന്ന രൂപങ്ങളിലും രുചികളിലും ഇവ ലഭ്യമാണ്.

English Summary:

Gulf Food Trends Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com