പാറ്റയെ അടുക്കളയിൽ നിന്ന് പെട്ടെന്ന് തുരത്താം; ഇനി ഇതൊന്നു പരീക്ഷിക്കൂ
Mail This Article
മിക്ക വീട്ടിലെയും പ്രധാന ശല്യമാണ് പാറ്റ. അടുക്കളയിലും കിച്ചൻ കബോഡുകളിലുമൊക്കെ പാറ്റയ്ക്ക് സുഗകരമായിരിക്കാം. ഒറ്റ പാറ്റ കയറിയാൽ മതി പിന്നെ പെട്ടെന്ന് തന്നെ ഇവ പെരുകും. ഭക്ഷണസാധനങ്ങളിലുംമറ്റും തലയിടുകമാത്രമല്ല, പാത്രങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫിലും ഇവ ശല്യക്കാരനാണ്. പാറ്റയെ തുരത്താൻ സ്പ്രെയും നാഫ്തലീൻ ഗുളികയും ചോക്കും മറ്റും വിപണിയിൽ വാങ്ങാൻ കിട്ടുമെങ്കിലും ഇവയുടെ രൂക്ഷഗന്ധം അടുക്കളയിലും പാത്രങ്ങളിലും മറ്റും ദോഷകരമാണ്. വീട്ടിലെ ഒരു ഐറ്റം കൊണ്ട് പാറ്റയെ നിമിഷനേരം കൊണ്ട് തുരത്താം. എങ്ങനെയെന്ന് നോക്കാം.
ഒരു ബൗളിൽ കാപ്പിപ്പൊടി എടുക്കാം. അതിലേക്ക് ½ കപ്പ് എയർ ഫ്രെഷനർ ഉപയോഗിച്ച് മിക്സ് ചെയ്യാം, 15 മിനിട്ട് നേരം നല്ലതുപോലെ ഉണക്കാൻ വയ്ക്കാം. ശേഷം അതിന് മുകളിൽ ഗ്രാമ്പൂ നിറയ്ക്കാം. നടുക്ക് ചെറിയ തിരി വച്ച് കത്തിക്കാം. അത് പുകഞ്ഞ് ഗന്ധം അടുക്കളയിലും മറ്റും പരക്കും. പാറ്റ മാത്രമല്ല കൊതുകിനയും തുരത്താൻ ഇതുമാത്രം മതി.
∙ ഒരു സ്പ്രേ ബോട്ടിലിൽ ചെറിയ അളവിൽ വേപ്പെണ്ണ വെള്ളവുമായി യോജിപ്പിച്ച് പാറ്റയുള്ള സ്ഥലങ്ങളിൽ തളിക്കുക. നിങ്ങൾ വേപ്പിൻ പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ, രാത്രിയിൽ പാറ്റകൾ ഉള്ള സ്ഥലങ്ങളിൽ വിതറി പിറ്റേന്ന് രാവിലെ വീണ്ടും ചെയ്യുക. പാറ്റയെ എളുപ്പത്തിൽ തുരത്താം.
∙പുതിന ഓയിലിന് രൂക്ഷമായ സുഗന്ധമുണ്ട്, പുതിന ഓയിൽ വെള്ളത്തിൽ കലർത്തി പാറ്റയും മറ്റു പ്രാണികളും ഉള്ളയിടത്ത് തളിക്കുന്നത് നല്ലതാണ്. വീട് വൃത്തിയായും പുതുമണമുള്ളതുമായി നിലനിർത്താനും ഇവ സഹായിക്കുന്നു.
∙ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റകളെ വേഗത്തില്‍ തുരത്താം.