വീട്ടിൽ തയാറാക്കാം കൂൾ 'ആരോഗ്യ' ഷെയ്ക്ക്
Mail This Article
നിരവധി വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയ ആരോഗ്യകരവും ആസ്വാദ്യകരമായ ഷെയ്ക്ക് രുചി പരിചയപ്പെടാം. ആന്റി ഓക്സിഡൻറുകളാൽ സമ്പൂർണ്ണമായ ഫലവർഗ്ഗങ്ങളടങ്ങിയ ഇതിന്റെ ഉപയോഗം മികവേറിയ മുടിക്കും മിനുസമേറിയ ചർമ്മത്തിനും ഏറെ അനുയോജ്യം.
ചേരുവകൾ
ശർക്കര പൊടിച്ചത് - 1 കപ്പ്
കശുവണ്ടി - 10എണ്ണം
ബദാം - 10 എണ്ണം
ഉണക്ക മുന്തിരി - 10-15 എണ്ണം
തേങ്ങ പാൽ - 1 കപ്പ്
ബേസിൽ സീഡ്‌സ് - 1 ടേബിൾ സ്പൂൺ
കറുവപ്പട്ട പൊടി - 1/4 ടീ സ്പൂൺ
തേൻ - 1 ടേബിൾ സ്പൂൺ
കിവി - 1
പപ്പായ
മാതളനാരങ്ങ
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു വെള്ളം ചേർത്ത് ശർക്കര അലിയിപ്പിക്കുക. അതിലേക്ക് കശുവണ്ടി, ബദാം, ഉണക്ക മുന്തിരി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഒരു കപ്പ് തേങ്ങ പാലിൽ ബേസിൽ സീഡ്‌സ് ഇട്ട് ഫ്രിഡ്ജിൽ വെക്കുക. 4-5 മണിക്കൂറിനു ശേഷം അതിലേക്ക് കറുവപ്പട്ട പൊടിയും തേനും ചേർത്ത് യോജിപ്പിക്കുക. ഒരു ഗ്ലാസിൽ കിവി, പപ്പായ, മാതളനാരങ്ങ എന്നിവ ചേർക്കുക, അതിനു മുകളിൽ തേങ്ങാപാൽ മിശ്രിതം ഒഴിക്കുക. ശർക്കരയിൽ ചേർത്ത നട്സും ചേർക്കുക. വീണ്ടും ഇതേ രീതിയിൽ ഗ്ലാസ് നിറക്കുക. ഏതു പഴങ്ങൾ വേണമെങ്കിലും ഇഷ്ടത്തിനനുസരിച്ചു ചേർക്കാവുന്നതാണ്.