കോഴി വറുത്തെടുക്കാം നല്ല നാടൻ സ്റ്റൈലിൽ
Mail This Article
×
ഇങ്ങനെ ഒറ്റ തവണ കോഴി വറുത്തു കഴിച്ചാൽ പിന്നെ ജീവിതത്തിൽ കോഴിടെ കാൽ വെറുതെ വിടൂല്ല. കോഴി ഫ്രൈ തയാറാക്കാൻ നല്ല നാടൻ കോഴി കിട്ടുവാണേൽ ഏറ്റവും നല്ലത്. ഇതൊരു നാടൻ ഫ്രൈ റെസിപ്പി ആണ്. അതോണ്ട് തന്നെ എല്ലാർക്കും പെട്ടന്ന് തന്നെ ചെയ്തെടുക്കാനും പറ്റും.
ആവശ്യമുള്ള സാധനങ്ങൾ
- ചിക്കൻ എല്ലോടു കൂടിയത് - അരക്കിലോ
- മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടേബിൾ സ്പൂൺ
- പെരുംജീരകം വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂൺ
- നാരങ്ങ നീര് - 1/2 ടീസ്പൂൺ
- മീറ്റ് മസാല - 3/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- തൈര് - 1 ടേബിൾ സ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കോഴി കക്ഷണങ്ങൾ കഴുകി മുകളിൽ പറഞ്ഞ ചേരുവകൾ പെരുംജീരകം വെളുത്തുള്ളി അരച്ചത്, മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ്, മീറ്റ് മസാല എന്നിവ ഒന്നൊന്നായി ചേർത്ത് അവസാനം തൈരും നാരങ്ങ നീരും ചേർത്ത് ഈ കോഴി കഷണം എല്ലാം 3 മണിക്കൂർ എങ്കിലും അരപ്പു പിടിക്കാൻ മാറ്റിവെക്കുക. ശേഷം ഒരു ചുവടു കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി കഴിഞ്ഞു മീഡിയം തീയിൽ വെച്ച് കോഴി കക്ഷണങ്ങൾ വറുത്തു എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.