നമ്മുടെ ഇടിയപ്പം ശ്രീലങ്കക്കാരുടെ ലാവാരിയ
Mail This Article
ശ്രീലങ്കൻ ഭക്ഷണവും കേരളാ ഭക്ഷണവുമായി കുറെ സാമ്യങ്ങൾ ഉണ്ട്. നമ്മുടെ ഇലയടയുമായി നല്ല സാമ്യമുള്ള ഒരു ശ്രീലങ്കൻ വിഭവമാണ് ലാവാരിയ. അപ്പോൾ അതിനു വേണ്ട ചേരുവകൾ എന്താണെന്നു നോക്കാം .
ചേരുവകൾ
അടയുണ്ടാക്കുന്നതിനു വേണ്ടത്
ഇതിനു വേണ്ടി നമ്മൾ ഇടിയപ്പത്തിന് മാവ് കുഴക്കുന്നപോലെ തന്നെ കുഴച്ചെടുക്കുക. ഒന്നുകിൽ ചൂട് വെള്ളം അല്ലെങ്കിൽ തേങ്ങാ പാൽ ഉപയോഗിച്ച് കുഴച്ചെടുക്കുക. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് തേങ്ങാപാൽ ആണ്.
- അരിപ്പൊടി - 1 കപ്പ്
- തേങ്ങാപാൽ - ആവശ്യത്തിന്
- നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
തേങ്ങാ ശർക്കര കൂട്ട് തയാറാക്കുന്നതിന്
- ശർക്കര പാനി – 1/2 കപ്പ്
- തേങ്ങാ ചിരകിയത് – 1. കപ്പ്
- ചുക്ക് പൊടി – 1/4 ടീസ്‌പൂൺ
- കുരുമുളക് പൊടി – 2 നുള്ള്
- ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്‌പൂൺ
- ചെറു ജീരകം പൊടിച്ചത് – 1/4 ടീസ്‌പൂൺ
- ഉപ്പ് – 1 നുള്ള്
- നെയ്യ് – 1 ടീസ്‌പൂൺ
തയാറാക്കുന്ന വിധം
അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കി അരിച്ചെടുത്തു അതിലേക്കു തേങ്ങാ ചേർത്ത് നന്നായി വരട്ടി എടുക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ അതിലേക്കു 1 ടീസ്പൂൺ നെയ്യും പൊടികളും ഒരു നുള്ളു ഉപ്പും ചേർത്ത് വറ്റിച്ചെടുക്കുക.
ഇഡ്ഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു തട്ടിന് മുകളിൽ ഒരു വാഴയില വയ്ക്കുക.
ഒരു ചെറിയ കീറ് വാഴയില എടുത്തു അതിൽ അല്പം നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ നന്നായി തടവി അതിലേക്കു ഒരു വലിയ ഇടിയപ്പത്തിന് ചുറ്റി എടുക്കുക. മുകളിൽ ഫില്ലിംഗ്
വച്ച് ഇല മടക്കി അരികു പതിയെ അമർത്തി കൊടുക്കുക. പതിയെ ഇല നിവർത്തി അട എടുത്തു ഇടിയപ്പ തട്ടിൽ വച്ച് ആവി കയറ്റി എടുക്കുക.