വീട്ടിൽ അപ്രതീക്ഷിത അതിഥികൾ? ഞൊടിയിടയിൽ തയാറാക്കി വിളമ്പാം ഈ വിഭവം
Mail This Article
വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തി. അവർക്ക് കൊറിക്കാൻ നൽകാൻ ഒന്നും വീട്ടിൽ ഇരിപ്പില്ല. ഇങ്ങനെയൊരു സാഹചര്യം പല വീട്ടമ്മമാരും നേരിട്ടിട്ടുണ്ടാകും. ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ് വിളമ്പി അവരെ അദ്ഭുതപ്പെടുത്തിയാലോ? സ്‌കൂൾ വിട്ടു വരുന്ന കുസൃതിക്കുടുക്കകൾക്ക് പെട്ടെന്ന് ഉണ്ടാക്കി നൽകാൻ പറ്റിയ നാലുമണിപ്പലഹാരവുമാണിത്. ജങ്ക് ഫുഡിൽ നിന്നും കുട്ടികളെ അകറ്റിനിർത്താനും ഇത്തരം പലഹാരങ്ങൾ ഉപകരിക്കും.
1. മൈദ/ ഓൾ പർപ്പസ് ഫ്ലോർ - 250 ഗ്രാം
2. അയമോദകം - 1/2 ടീ സ്പൂൺ
3. പഞ്ചസാര - 1 ടേബിൽ സ്പൂൺ
4. ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
6. നെയ്യ് - 2 ടേബിൽ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഈ മാവ് കുറച്ചു കട്ടിയായി പരത്തിഎടുക്കുക. അതിൽ നിന്ന് ഒരു ചെറിയ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കുക. ഇത് എണ്ണയിൽ വറത്തെടുക്കാം. നല്ല അടിപൊളി നാലു മണി പലഹാരം റെഡി.