ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുക്കീസ് എളുപ്പത്തിൽ വീട്ടിൽ തയാറാക്കിയാലോ? ബട്ടർ, പഞ്ചസാര, ഗോതമ്പുപൊടി ഈ മൂന്ന് ചേരുവകൾ മാത്രം. കുക്കീ കട്ടർ ഇല്ലാതെ പാനിൽ എളുപ്പത്തിൽ ബട്ടർ കുക്കീസ്‌ തയാറാക്കാം.

ചേരുവകൾ 

  • ബട്ടർ - 250 ഗ്രാം 
  • ഷുഗർ - 1/2 കപ്പ് 
  • ഗോതമ്പുപൊടി - 2 കപ്പ് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ബട്ടർ എടുത്തു നന്നായി അടിച്ചെടുക്കുക. നന്നായി സോഫ്റ്റ് ആകുന്നത് വരെ അടിക്കണം. ഇതിലേക്കു പഞ്ചസാര ചേർത്ത് അടിച്ചെടുക്കുക. ഇവിടെ കരിമ്പിൻ ശർക്കരയാണ് എടുത്തത്. നന്നായി മിക്‌സ് ചെയുന്നത് അനുസരിച്ചു സോഫ്റ്റ് കുക്കീസ്‌ കിട്ടും. ഗോതമ്പുപൊടി കുറച്ചു കുറച്ചു ചേർത്ത് മിക്‌സ് ചെയ്‌ത് എടുക്കുക.

മാവ് എടുത്തു ഓരോ കുക്കീസ്‌ ആയി പരത്തി വെണ്ണ കടയുന്ന തവ കൊണ്ട് ഒന്ന് അമർത്തിയാൽ പൂവിന്റെ ഡിസൈൻ കിട്ടും. ഇനി ഓരോന്നും  ചെറുതായി ഷേപ്പ് ചെയ്‌തു എടുക്കാം.

ബേക്ക് ചെയ്യുന്നതിനായി ഒരു ദോശക്കല്ല് അടുപ്പിൽ വെച്ച് 5 മിനിറ്റ് ചൂടാക്കുക. ഇനി അതിനു മുകളിൽ മറ്റൊരു പാൻ വെച്ച് ചൂടാകുമ്പോൾ കുക്കീസ്‌ ബട്ടർ പേപ്പറോട് കൂടി അതിലേക്ക് വെക്കുക. അടച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ച് എടുക്കാം. ചൂടാറി കഴിയുമ്പോൾ പേപ്പറിൽ നിന്നും ഇളക്കി എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com