ലോകപ്രശസ്തനാ , പക്ഷേ എളുപ്പം ഉണ്ടാക്കാം; ഇതാ പിനാ കൊളാഡാ
Mail This Article
×
പേരുകേട്ട ജ്യൂസാണ് പിനാ കൊളാഡ. പേരു കേട്ട് പേടിക്കണ്ട, മൂന്ന് ചേരുവകൾകൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ജ്യൂസാണിത്. അമേരിക്കയിലെ കരീബിയൻ ഐലൻഡിലാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. പൈനാപ്പിൾ, തേങ്ങാപ്പാൽ, റം എന്നിവയാണ് ചേരുവകൾ. ആൽക്കഹോൾ ഉപയോഗിക്കാതെ തയാറാക്കുന്നതിനെ വിർജിൻ പിന കൊളാഡ എന്നാണ് വിളിക്കുന്നത്. ദാ... വിർജിൻ പിന കൊളാഡ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- പൈനാപ്പിൽ - 1 കപ്പ് ( ചെറുതായി മുറിച്ചത് )
- തേങ്ങാപ്പാൽ - 1 കപ്പ് ( കട്ടിയുള്ള ഒന്നാം പാൽ )
- പഞ്ചസാര - ആവശ്യത്തിന്
- കോക്കനട്ട് ക്രീം – ആവശ്യമെങ്കിൽ
- ഐസ് ക്യൂബ്സ്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്‌സിയിൽ അടിച്ചു എടുക്കുക. വേനൽ ചൂടിനെ അകറ്റാൻ പറ്റിയ വിർജിൻ പിന കൊളാഡ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.