ADVERTISEMENT

കീറ്റോ ഡയറ്റ് എടുക്കുന്നവർക്ക് എല്ലാ പച്ചക്കറികളും കഴിക്കാൻ പറ്റില്ല. ഭക്ഷണ നിയന്ത്രണം ശീലിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ രുചികരമായ സാമ്പാർ റെസിപ്പി പരിചയപ്പെടാം.

1.ചേരുവകൾ

  • മുരിങ്ങക്കായ - അര കപ്പ്
  • കുമ്പളങ്ങ - അര കപ്പ്
  • ചെറിയ തക്കാളി 
  • വഴുതനങ്ങ - അരക്കപ്പ്
  • വെണ്ടക്ക - അരക്കപ്പ്
  • ചീരത്തണ്ട് - കാൽക്കപ്പ്
  • മല്ലിയില ആവശ്യത്തിന്
  • (ഈ പച്ചക്കറികളൊക്കെ മീഡിയം കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക)

2.പച്ചക്കറികൾ പാകം ചെയ്യുന്നതിന് ആവശ്യമുള്ള മസാലകൾ

  • ഉപ്പ് ഒരു ടീസ്പൂൺ
  • മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ
  • പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ( അരക്കപ്പ് വെള്ളത്തിൽ കുറച്ചുസമയം കുതിർത്തുവെക്കുക)
  • വെള്ളം ആവശ്യത്തിന്

3.സാമ്പാർ മസാല തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ

  • വെളിച്ചെണ്ണ ര– ണ്ട് ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി – അരക്കപ്പ്
  • കറിവേപ്പില – ഒരു തണ്ട്
  • മല്ലിപ്പൊടി – ഒരു ടീസ്പൂൺ
  • സാമ്പാർ പൊടി –രണ്ട് ടീസ്പൂൺ 
  • കായം പൊടി – കാൽ ടീസ്പൂൺ
  • മുളകുപൊടി - അര ടീസ്പൂൺ

4. വറവിടാൻ ആവശ്യമായ സാധനങ്ങൾ

  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
  • കടുക് - അര ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • ഉലുവ - കാൽ ടീസ്പൂൺ
  • വറ്റൽമുളക് - 3
  • കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

ആദ്യം തന്നെ എല്ലാ പച്ചക്കറികളും ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് ഉപ്പും മഞ്ഞളും പുളിയും പിഴിഞ്ഞ് അതിന്റെ കൂടെ ആവശ്യമുള്ള വെള്ളവും ചേർത്ത് 10 മിനിറ്റ് മൂടി വച്ച് മീഡിയം തീയിൽ വേവിക്കുക.

സാമ്പാർ മസാല തയാറാക്കാൻ

പാൻ ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയുള്ളി ചേർത്ത് കളർ മാറുന്നതുവരെ വഴറ്റുക.  അതിനുശേഷം അതിലേക്ക് കറിവേപ്പിലയും ബാക്കിയുള്ള മസാലകളും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. എന്നിട്ട് തീ ഓഫ് ചെയ്യുക.

10 മിനിറ്റ് കഴിഞ്ഞാൽ പച്ചക്കറികൾ പാകമായോ എന്ന് നോക്കാം. ചെറുതായി ഇളക്കി കൊടുക്കാം. അതിനുശേഷം തയാറാക്കിവച്ചിരിക്കുന്ന സാമ്പാർ മസാല ചേർത്ത് നന്നായി യോജിപ്പിക്കാം. 5 മിനിറ്റ്  അടച്ചുവെച്ച് വേവിക്കാം. അതിനുശേഷം മൂടിതുറന്ന് ആവശ്യമുണ്ടെങ്കിൽ ചൂട് വെള്ളം ചേർക്കാം. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

സാമ്പാർ വറവ് തയാറാക്കാൻ

ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. പിന്നീട് കടുകിട്ടു പൊട്ടിക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും ഓരോന്നായി ചേർക്കുക. 

ഒരു മിനിട്ട് ഇളക്കിയതിനുശേഷം തീ ഓഫാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com