ADVERTISEMENT

പുറത്തെ കൊടും ചൂടിനെ ഓടിക്കാൻ ഉള്ളം കുളിർപ്പിക്കുന്നൊരു സേമിയ പാൽ ഐസ് വീട്ടില്‌ തയാറാക്കിയാലോ?

ചേരുവകൾ

  • സേമിയ - 1 കപ്പ്‌ 
  • പാൽ - അരലിറ്റർ 
  • പഞ്ചസാര - 1/2 കപ്പ്‌ (ആവശ്യാനുസരണം ചേർക്കാം )
  • പാൽ പൊടി - 1/2 കപ്പ്‌ 
  • വാനില എസൻസ് - 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ സേമിയ ഇളം ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക. 

ഒരു പാനിൽ പാൽ തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. 

1/2 കപ്പ്‌ പാൽ പൊടി 2 ടീ സ്പൂൺ പാലിൽ കട്ട പിടിക്കാതെ അലിയിച്ചു ചേർക്കുക ( കോൺഫ്ലോർ ചേർക്കുന്നതിനേക്കാൾ സ്വാദ് കിട്ടും). നന്നായി തിളച്ചു തുടങ്ങുമ്പോൾ വറുത്തു വെച്ച സേമിയ ചേർക്കുക. നന്നായി കുറുകി തുടങ്ങുമ്പോൾ വാങ്ങി വെക്കുക. 

തണുത്ത ശേഷം ഐസ് മോൾഡിലേക്കു ഒഴിക്കുക. (ഐസ് മോൾഡ് ഇല്ലെങ്കിൽ പേപ്പർ ഗ്ലാസിൽ ഒഴിച്ചു വെക്കുക. ഐസ് ക്രീം സ്റ്റിക്ക് അതിലേക്ക് ഇറക്കി ഫോയിൽ പേപ്പർ കൊണ്ട് മൂടി വെക്കുക). കുറഞ്ഞത് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com