നാടൻ കണ്ണിമാങ്ങാ അച്ചാർ ഭരണിയിൽ നിറയ്ക്കാം
Mail This Article
മറക്കാൻ പറ്റുമോ കണ്ണിമാങ്ങാ അച്ചാർ രുചി! കണ്ണി മാങ്ങാ പരുവത്തിലുള്ള മാങ്ങകൾ അടുത്ത മാങ്ങാ കാലത്തേക്ക് കരുതലായി അച്ചാർ ഭരണിയിൽ നിറയ്ക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- കണ്ണിമാങ്ങാ ഞെട്ടോടു കൂടിയത് - 3 കിലോഗ്രാം
- കായം - 1/2 ടീസ്പൂൺ
- കടുക് – 100 ഗ്രാം
- കശ്മീരി മുളകുപൊടി - 250 ഗ്രാം
- മുളകുപൊടി - 4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കണ്ണിമാങ്ങ ഞെട്ടൊടെ കഴുകി വാരി, വെള്ളം നന്നായി കളയണം. തുണി കൊണ്ട് തുടച്ച് എടുക്കാം.
കഴുകി വാരി വെച്ചിരിക്കുന്ന കടുക് കല്ലിൽ അല്ലെങ്കിൽ മിക്സിയിൽ ചതച്ചു തൊലി കളഞ്ഞെടുക്കുക.
അച്ചാറിൽ ചേർക്കാൻ ആവശ്യമുള്ള വെള്ളം ഉപ്പിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുക്കണം. ഇതിലേക്കു പിരയൻ മുളകുപൊടി ചേർത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി എടുക്കുക. ഇതിലേക്കു ആവശ്യമെങ്കിൽ സാധാരണ മുളകുപൊടി ചേർക്കാം (എരിവിന്). ഈ കൂട്ടിലേക്കു കായം, കടുക് ചതച്ചത്,മുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക.
അച്ചാർ നിറയ്ക്കാനുള്ള ഭരണിയിൽ മാങ്ങാ ഇട്ട ശേഷം അതിലേക്ക് തയാറാക്കി വച്ച മിശ്രിതം ഒഴിക്കാം. മാങ്ങയ്ക്ക് ഒപ്പം വെള്ളം അതാണ് കണക്ക്. അച്ചാറിനു മുകളിൽ കോട്ടൺ തുണി നല്ലെണ്ണയിൽ മുക്കി ഇട്ടാൽ പൂപ്പൽ കയറാതെ ഇരിക്കും. ഒരു മാസം കഴിഞ്ഞു ഉപയോഗിക്കാം. നാടൻ രീതിയിൽ കർക്കിടക മാസത്തിലാണ് ഈ അച്ചാർ ഉപയോഗിച്ചു തുടങ്ങുന്നത്.