ADVERTISEMENT

രുചികരമായ പാൽപ്പായസം വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കിയാലോ? 

ചേരുവകൾ 

  • കട്ടിയുള്ള പാൽ   - 1 മുതൽ 1 1/2 കപ്പ് വരെ 
  • ബിരിയാണി അരി / ബസ്മതി അരി -  1/4 കപ്പ് 
  • പഞ്ചസാര   -  1 1/2 മുതൽ 2 കപ്പ് വരെ  (ആവശ്യത്തിന്)
  • നെയ്യ്          - 1 ടേബിൾസ്പൂൺ 
  • ഏലയ്ക്കാപ്പൊടി  -  1/4 ടീസ്പൂൺ 
  • അണ്ടിപ്പരിപ്പ്   -  1 0 എണ്ണം 
  • ഉണക്ക മുന്തിരി   - 1 5  എണ്ണം 
  • ഉപ്പ്    – ഒരു നുള്ള് 

തയാറാക്കുന്ന വിധം  

1. കുക്കറിലേക്ക് പാലും കഴുകിവെച്ച അരിയും പഞ്ചസാരയും ചേർത്ത് പാൽ തിളപ്പിച്ചെടുക്കാം.പഞ്ചസാര പെട്ടന്ന് അലിയാനായി ഇടയ്ക്കിടക്ക് ഇളക്കികൊടുക്കാം.

2. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ ഗ്യാസ് വളരെ ചെറിയ തീയിൽ ആക്കി കുക്കർ മൂടി വച്ച് (വിസിൽ /  വെയിറ്റ് ഇടരുത് ) ആവി വരുന്നത് വരെ കുക്ക് ചെയ്യാം.

3. ആവി വന്നുകഴിഞ്ഞാൽ കുക്കറിന്റെ വിസിൽ /  വെയിറ്റ് ഇട്ട് വളരെ ചെറിയ തീയിൽ 30 മുതൽ 35 മിനിറ്റ് വരെ വേവിച്ചെടുക്കുക. ഇതിനിടയിൽ വിസിൽ വരുകയാണെങ്കിൽ നിങ്ങൾക് തീ ഓഫാക്കാം. അല്ലെങ്കിൽ മേൽ പറഞ്ഞ സമയം വരെ കുക്ക് ചെയ്യാം. അതുകഴിഞ്ഞു തീ ഓഫാക്കാം .

4. ആവി മുഴുവനായി പോയി കഴിഞ്ഞാൽ കുക്കറിന്റെ മൂടി തുറന്നു നോക്കാം. അതിലേക് 1/4   ടീസ്പൂൺ  ഏലയ്ക്കാപൊടിയും ഒരുനുള്ള് ഉപ്പും ചേർത്ത് ഇളക്കാം.

5. ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും മുന്തിരിയും വറത്തു കോരുക. ഇത് പായസത്തിൽ ചേർത്തുകൊടുത്തു എല്ലാം നന്നായി യോജിപ്പിക്കാം. ചൂടോടെയോ തണുപ്പിച്ചോ പായസം വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com