ADVERTISEMENT

ഫ്രൂട്ട് സാലഡ് കടകളിൽ ലഭിക്കുന്ന രീതിയിൽ വീട്ടിൽ തയാറാക്കിയാലോ? കോൺഫ്ലോർ, കസ്റ്റാർഡ് പൗഡർ ഒന്നും ചേർക്കാതെ നമ്മുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന അരിപ്പൊടി ഉപയോഗിച്ച് കിടിലൻ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ ? 

ചേരുവകൾ : 

  • അരിപ്പൊടി - 3 ടേബിൾസ്പൂൺ 
  • കശുവണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
  • പാൽ - രണ്ടര കപ്പ് 
  • പഞ്ചസാര - മുക്കാൽ കപ്പ് 
  • വാനില എസൻസ് - 1 ടേബിൾസ്പൂൺ 
  • ഫ്രൂട്ട്സ് - ഇഷ്ടത്തിനനുസരിച്ച്

തയാറാക്കുന്ന വിധം :

  • അരിപ്പൊടിയും കശുവണ്ടിപ്പരിപ്പും മിക്സിയിലിട്ട് നന്നായി പൊടിച്ചു മാറ്റിവെയ്ക്കുക.
  • ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്കു പാൽ , പഞ്ചസാര , വാനില എസൻസ്, പൊടിച്ചുവെച്ച അരിപ്പൊടി കാഷ്യു മിക്സ് ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇത് ഗ്യാസ് അടുപ്പിൽ വെച്ച് കുറഞ്ഞ തീയിൽ കട്ടിയാകുന്നത് വരെ വേവിച്ചെടുക്കുക. 
  • കുറുകിയ ശേഷം ബൗളിലേക്കു ഒഴിച്ചുകൊടുത്ത് തണുക്കാൻ ഫ്രിജിൽ വെക്കുക, തണുത്തു കഴിഞ്ഞാൽ ഒന്നിളക്കി കൊടുത്തു ഇഷ്ടമുള്ള ഫ്രൂട്സെല്ലാം ചേർത്ത് യോജിപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com