ADVERTISEMENT

ചപ്പാത്തിക്കും  അപ്പത്തിനുമൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായൊരു മട്ടൻ കുറുമ. അധികം എരിവും മസാലകളും ചേർക്കാതെയാണ് ഈ കുറുമ തയാറാക്കുന്നത്. ഈ രീതിയിൽ വെജിറ്റബിൾ, ചിക്കൻ, ബീഫ് എന്നിവയും കുറുമ വയ്ക്കാം.

ചേരുവകൾ

  • മട്ടൻ – ഒരു കിലോ
  • മട്ടൻ മസാല പൗഡർ അല്ലെങ്കിൽ  മീറ്റ് മസാല- ഒന്നര ടീസ്പൂൺ
  • ഉപ്പ് -ഒന്നര ടീസ്പൂൺ
  • വെള്ളം- ഒന്നര കപ്പ്
  • ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ചത് -രണ്ട്
  • ചിരകിയ നാളികേരം - ഒരുപിടി
  • അണ്ടിപരിപ്പ് - ഒരുപിടി
  • ചെറിയ ഉള്ളി -10 
  • പെരുംഞ്ചീരകം - അര ടീസ്പൂൺ
  • സവാള അരിഞ്ഞത് - 1
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ 
  • ഏലയ്ക്ക -2 
  • ഗ്രാമ്പൂ-2
  • കറുവപ്പട്ട - ഒരു ചെറിയ  കഷണം
  • കറിവേപ്പില -രണ്ടു തണ്ട്
  • വെളിച്ചെണ്ണ- ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

  • മട്ടൻ നന്നായി കഴുകി വെള്ളം വാർത്തു കളയുക. ഒരു പ്രഷർ കുക്കറിൽ മട്ടൻ ചേർത്ത്  ഇതിലേക്ക്  ഒന്നര ടീസ്പൂൺ മട്ടൻ മസാല പൗഡറും ഒന്നര ടീസ്പൂൺ ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് 4-5 വിസിൽ വരുന്നതു വരെ വേവിക്കുക.
  • കുക്കറിൽ നിന്നും പ്രഷർ മുഴുവൻ റിലീസായതിനുശേഷം  മൂടിതുറന്ന്  ഉരുളക്കിഴങ്ങ് മുറിച്ചതും ചേർത്ത്  വീണ്ടും ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ സ്റ്റൗവിൽ നിന്നും മാറ്റി വെക്കുക.  മിക്സിയുടെ ജാറിൽ  ഒരുപിടി തേങ്ങ, ഒരുപിടി അണ്ടിപ്പരിപ്പ്, അര ടീസ്പൂൺ പെരിഞ്ചീരകവും 10 ചെറിയ ഉള്ളിയും കൂടി  ഒരു കപ്പ് വെള്ളത്തിൽ നല്ലപോലെ അരയ്ക്കുക.  ഇത്  കുക്കർ തുറന്ന്  റെഡിയായ മട്ടനിൽ ചേർത്ത്  വീണ്ടും സ്റ്റൗവിൽ വച്ച് തിളപ്പിക്കുക. തിളച്ചാൽ സ്റ്റവ് ഓഫ് ചെയ്യുക.
  • മറ്റൊരു പാനിൽ  ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച്  രണ്ട് ഏലയ്ക്കയും ഒരു കഷണം കറുവപ്പട്ടയും 2 ഗ്രാമ്പൂവും ഒരു സവാള അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും  കറിവേപ്പിലയും ചേർത്ത് ഒന്ന് ഫ്രൈ ആക്കുക.  ഇതു മട്ടൻ കുറുമയിലേക്ക് ചേർക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com