ADVERTISEMENT

രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്നൊരു മട്ടൻ പുലാവ് വീട്ടിൽ തയാറാക്കിയാലോ? ബിരിയാണിയെ വെല്ലുന്ന രുചിയിൽ തന്നെ ഈ മട്ടൻ പുലാവ് തയാറാക്കാം.

ചേരുവകൾ

  • മട്ടൻ - ഒന്നര കിലോ
  • ബസ്മതി അരി – 5 കപ്പ് 
  • വെള്ളം - 10 കപ്പ്
  • മല്ലിപ്പൊടി - മൂന്ന് ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • മുളകുപൊടി - ഒരു ടീസ്പൂൺ 
  • ഗരം മസാലപ്പൊടി - ഒരു ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • തൈര് - 4 ടേബിൾസ്പൂൺ 
  • നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
  • സവാള അരിഞ്ഞത് - മൂന്ന് 
  • പച്ചമുളക് അരിഞ്ഞത് - 4 
  • ഇഞ്ച് വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ  
  • ഏലയ്ക്ക – നാല്
  • ബേ ലീവ്സ്
  • ഗ്രാമ്പൂ - 5 
  • പട്ട -രണ്ടു ചെറിയ കഷ്ണം 
  • ജാതിക്ക -1 
  • ജാതിപത്രി -2 കഷണം   
  • സ്റ്റാർ അനിസ് – 1  
  • സജീരകം -അര ടീസ്പൂൺ  
  • മല്ലിയില 
  • പുതിനയില

തയാറാക്കുന്ന വിധം

  • ബസ്മതി റൈസ് അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. ഒന്നരക്കിലോ മട്ടൻ കഴുകി വെള്ളം  കളഞ്ഞ് എടുക്കുക.
  • പുലാവ് തയാറാക്കാനുള്ള  പാത്രം  സ്റ്റൗവിൽ വെച്ച് ചൂടായാൽ ഇതിലേക്ക് രണ്ടു  ടേബിൾ സ്പൂൺ  നെയ്യൊഴിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റുക. നന്നായി വഴന്നു വരാൻ ആവശ്യത്തിനുള്ള ഉപ്പ് ആദ്യം ചേർക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും  മീറ്റ് മസാല പൊടിയും മുളകുപൊടിയും ചേർത്ത് ഒരു മിനിറ്റ് കരിയാതെ റോസ്റ്റ് ചെയ്തു ഇതിലേക്ക്  നാല് ടേബിൾ സ്പൂൺ തൈര് ചേർക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മട്ടൻ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഒന്നുകൂടെ മിക്സ് ആക്കി മീഡിയം ഫ്ലെയിം വെച്ച് മട്ടൺ വേവിക്കുക.
  • മട്ടൻ വെന്ത ശേഷം ഇതിലേക്ക് 10 കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. അരിയുടെ ഇരട്ടി വെള്ളം. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയും ഒപ്പം  പട്ട, ഗ്രാമ്പു, ഏലയ് , സജീരകം, ബേ ലീവ്സ്, ജാതിക്ക, ജാതിപത്രി,  പുതിനയില, മല്ലിയില എന്നിവ ചേർക്കുക. ഈ സമയത്ത് ഉപ്പു കുറവുണ്ടെങ്കിൽ ഉപ്പു ചേർക്കുക. ലോ ഫ്ലെയിം വെച്ച് വേവിക്കുക. സ്വാദിഷ്ടമായ മട്ടൺ പുലാവ് റെഡി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com