മൂന്ന് വ്യത്യസ്ത രുചികളിൽ പരിപ്പു കറി തയാറാക്കാം
Mail This Article
ചപ്പാത്തിക്കും ചോറിനുമൊപ്പം രുചികമായ പരിപ്പു കറി തയാറാക്കിയാലോ? മൂന്ന് വ്യത്യസ്ത രുചികളിൽ ദാൽ കറികൾ തയാറാക്കാൻ നിമിഷങ്ങൾ മാത്രം മതി!, പരിപ്പ് വേവിച്ചു സൂക്ഷിച്ചാൽ കടുകു വറുത്തു ചേർക്കുന്നതിലെ ചേരുവകളുടെ വ്യത്യാസം കൊണ്ട് ജീര ദാൽ, തക്കാളി ദാൽ, മസാല ദാൽ എന്നിങ്ങനെ മൂന്ന് രുചികളിൽ കറി തയാറാക്കാം.
1. ചുവന്ന പരുപ്പ് - 1 കപ്പ്
2. ചെറുപരുപ്പ് - 1 കപ്പ്
3. കടലപ്പരിപ്പ് - 1/4 കപ്പ്
ഇത് മൂന്നും കൂടി 1/4 ടീ സ്‌പൂൺ മഞ്ഞൾപ്പൊടി, 1 പച്ചമുളക്, 1/4 ടീസ്പൂൺ ഇഞ്ചി, 1/2 ടീസ്പൂൺ ഉപ്പും ഇട്ട് നന്നായി വേവിക്കുക.
1. ജീര ദാൽ
- വേവിച്ചു വെച്ച പരിപ്പ് - 1 കപ്പ്
- നെയ്യ് - 1 ടീ സ്പൂൺ
- ജീരകം - 1 1/2 ടീ സ്പൂൺ
- കായം -1/4 ടീ സ്പൂൺ
- ചുവന്ന മുളക് - 2 എണ്ണം
- പച്ചമുളക് - 1 ടീ സ്പൂൺ
- കുരുമുളക് പൊടി - 1/4 ടീ സ്പൂൺ
- മല്ലിയില
- നാരങ്ങ നീര് - 1/2
തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ച് ജീരകം, കായം, ചുവന്നമുളക് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. വഴന്ന് വരുമ്പോൾ വേവിച്ചു വെച്ച ദാൽ 1കപ്പ് ചേർക്കുക. അതിലേക്ക് കുറച്ച് കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കുരുമുളക് പൊടി ചേർക്കുക. ശേഷം മല്ലിയിലയും, നാരങ്ങ നീരും പിഴിഞ്ഞൊഴിക്കാം.
2. തക്കാളി പരിപ്പ് കറി
- പരിപ്പ് - 1 കപ്പ്
- നെയ്യ് - 1 ടീ സ്പൂൺ
- കടുക് - 1 ടീ സ്പൂൺ
- ഉലുവ - 1/2 ടീ സ്പൂൺ
- ചുവന്ന മുളക് - 1
- പച്ചമുളക് - 1
- ഇഞ്ചി - 1/4 ടീ സ്പൂൺ
- വെളുത്തുള്ളി - 1/2 ടീ സ്പൂൺ
- വലിയ ഉള്ളി - 1/2
- തക്കാളി - 1 എണ്ണം
- മുളക് പൊടി - 1/2 ടീ സ്പൂൺ
- ഉപ്പ് - 1/2 ടീ സ്പൂൺ
- മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിക്കുക. കടുക് , ഉലുവ ചേർക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ചുവന്ന മുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം സവാളയും തക്കാളിയും ചേർത്ത് നന്നായി വേവിക്കുക. തക്കാളി വെന്തു തുടങ്ങുമ്പോൾ മുളക് പൊടി ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. പിന്നീട് വേവിച്ചു വെച്ച ദാൽ ചേർക്കുക. പാകത്തിന് വെള്ളം ചേർത്ത് ഉപ്പും ചേർക്കുക. തിളച്ചു വരുമ്പോൾ മല്ലിയില ചേർക്കുക.
3 മസാല ദാൽ
- ദാൽ - 1 കപ്പ്
- നെയ്യ് - 1 ടീ സ്പൂൺ
- ജീരകം - 1 ടീ സ്പൂൺ
- വെളുത്തുള്ളി - 1 1/2 ടീ സ്പൂൺ
- ഇഞ്ചി - 1 ടീ സ്പൂൺ
- പച്ചമുളക് - 1 ടീ സ്പൂൺ
- വലിയ ഉള്ളി - 1/2
- തക്കാളി - 1
- ഉപ്പ് - 1/2 ടീ സ്പൂൺ
- ഗരം മസാല - 1/2 ടീ സ്പൂൺ
- നാരങ്ങ നീര് - 1/2
തയാറാക്കുന്ന വിധം
- ഒരു പാനിൽ നെയ്യൊഴിച്ചു ജീരകം, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക.
- ഇതിലേക്ക് സവാളയും തക്കാളിയും ചേർക്കുക. തക്കാളി വെന്ത് കഴിയുമ്പോൾ ദാൽ ചേർക്കുക. പാകത്തിന് വെള്ളം ഉപ്പ് ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഗരം മസാല പൊടി ചേർക്കുക. ശേഷം നാരങ്ങ നീരും. ഇതിൽ ഡ്രൈ മംഗോ പൌഡർ ഉണ്ടെങ്കിൽ അത് ചേർക്കാം നാരങ്ങ നീരിനു പകരം.