ADVERTISEMENT

അവധിക്കാലം രുചികരമാക്കാൻ ഒരു റെയിൻബോ കപ്പ് കേക്ക് തയാറാക്കിയാലോ?

ചേരുവകൾ 

  • ചോക്ലേറ്റ് ബിസ്ക്കറ്റ് - 1 പാക്കറ്റ്
  • പാൽ - 3/4 കപ്പ് 
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1 ടീസ്പൂൺ 
  • വൈപ്പിങ് ക്രീം - 1 കപ്പ്
  • ഫുഡ് കളർ ( ലിക്വിഡ് ) - ചുവപ്പ് , പച്ച , മഞ്ഞ , നീല , റോസ്

തയാറാക്കുന്ന വിധം 

ബിസ്ക്കറ്റ് മിക്സിയിലിട്ട് നന്നായി പൊടിക്കുക. അതിലേക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയുക. അതിന് ശേഷം പാൽ കുറേശ്ശേ ചേർത്ത് കുഴമ്പ് പരുവത്തിൽ  കപ്പ് കേക്ക് മോൾഡിൽ ഒഴിച്ച് 15 മിനിറ്റ് 180 ഡിഗ്രി ചൂടിൽ  ബേക്ക് ചെയ്തൊ അല്ലങ്കിൽ കുക്കറിൽ വെച്ച് വേവിച്ചതിനു ശേഷം ചൂട് മാറുന്നത് വരെ കാത്തിരിക്കുക. 

ക്രീം തയാറാക്കുന്ന വിധം :

ഒരു കപ്പ് വൈപ്പിങ് ക്രീം ഫോർക്ക് അല്ലെങ്കിൽ ബീറ്റർ ഉപയോഗിച്ച്  10 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക. അതിനു ശേഷം ക്രീം 5 ചെറിയ ബൗളിലേക്ക് മാറ്റുക അതിൽ ഓരോന്നിലും ഓരോ കളർ ചേർക്കുക. അത് ഐസിങ് ബാഗിലേക്ക് മാറ്റിയതിനു ശേഷം ഓരോ ഐസിങ് ബാഗിന്റെ അറ്റത്തു ഹോൾ കൊടുക്കുക. അതിനു ശേഷം ഒരു നീളമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ ഓരോ കളർ വീധം ക്രീം ലൈൻ രൂപത്തിൽ  വരയ്ക്കുക. എന്നിട് വേറെ ഒരു ഐസിങ് ബാഗിലേക് 5 ലീഫ് നോസിൽ വെച്ച് മൾട്ടികളർ ക്രീം ഷീറ്റ് അതിലേക് ഇറക്കി വെച്ചതിന് ശേഷം കപ്പ് കേക്ക്  ഡെക്കറേറ്റ്  ചെയ്യാം. 

ഡെക്കറേറ്റ് ചെയുന്ന വിധം :

ബിസ്ക്കറ്റ് കപ്പ് കേക്ക് എടുത്ത്  അതിന്റെ മുകളിൽ ഇഷ്ടമുള്ള സ്റ്റൈലിൽ മൾട്ടികളർ ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റും ഭംഗിയുമുള്ള  റെയിൻബോ കപ്പ് കേക്ക് റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com