നല്ല നാടൻ മലബാർ സ്റ്റൈൽ ബീഫ് വരട്ടിയത്
Mail This Article
ലോകത്ത് ഏറ്റവും രുചികരമായ കൂട്ടാൻ ഏതെന്നു ചോദിച്ചാൽ ലക്ഷക്കണക്കിനു മലയാളികൾക്ക് ഒരൊറ്റ ഉത്തരമേ കാണൂ അത് പോത്തിറച്ചിക്കറി തന്നെ! ദാ നല്ലൊരു നാടൻ ബീഫ് വരട്ടിയതിന്റെ രുചിക്കൂട്ട്.
ചേരുവകൾ
- ബീഫ് – അരക്കിലോ
- ഉലുവ – അര സ്പൂൺ
- ചെറിയ ഉള്ളി – 6
- കുരുമുളകുപൊടി – 2 സ്പൂൺ
- കറിവേപ്പില – 12 തണ്ട്
- മല്ലിയില
- തക്കാളി – 2
- വെളുത്തുള്ളി – 6
- ഇഞ്ചി – 1 ചെറിയ കഷ്ണം
- പച്ചമുളക് – 2
- സവാള – 2
- മല്ലിപ്പൊടി – 2 സ്പൂൺ
- മുളകുപൊടി – 1 സ്പൂൺ
- മഞ്ഞൾപ്പൊടി – അര സ്പൂൺ
- ഗരം മസാല – അര സ്പൂൺ
- പെരുംജീരകം – അര സ്പൂൺ
- വെളിച്ചെണ്ണ – ഒരു കപ്പ്
തയാറാക്കുന്ന വിധം
∙മഞ്ഞൾപ്പൊടിയും ഉപ്പും മല്ലിപ്പൊടിയും ചേർത്ത് ബീഫ് കുക്കറിൽ വേവിക്കുക.
∙ഗ്യാസ് സ്റ്റൗവിൽ മൺചട്ടി ചൂടാക്കി 1/2 കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായിവരുമ്പോൾ അതിലേക്കു ഉലുവയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു സവാള അരിഞ്ഞുവെച്ചത് ഇടുക. സവാള നന്നായി വാടിയതിനുശേഷം മല്ലിപ്പൊടി 2 സ്പൂൺ, മുളകുപൊടി 1 സ്പൂൺ, മഞ്ഞൾപ്പൊടി 1/ 2 സ്പൂൺ, കുരുമുളക്പൊടി 1/ 2 സ്പൂൺ എന്നിവ ഇടുക അതിനു ശേഷം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി വറ്റിക്കുക. ഇതിലേക്ക് തക്കാളി ചേർക്കാം. അടച്ചു വച്ച ് നന്നായി വേവിക്കുക.
∙ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇതിലേക്ക് ചേർക്കാം. നന്നായി വാടിയ ശേഷം അതിലേക്കു ബീഫ് ഇടുക അതിന്റെ കൂടെ തന്നെ കുറച്ചു തിളപ്പിച്ച് വെള്ളം ചേർക്കാം.
ഇതിലേക്ക് മല്ലിയില ഇട്ട് വെള്ളം വറ്റുന്നതു വരെ മൂടി വയ്ക്കുക. പിന്നെ വെള്ളം വറ്റിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് മല്ലിയില, കറിവേപ്പിലയും ചേർത്താൽ ബീഫ് വരട്ടിയത് റെഡി.