ഒരു നാടൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ?
Mail This Article
ചിക്കൻ റോസ്റ്റ് ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പവും സൂപ്പറാണ്. രുചികരമായ ചിക്കൻ റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ :
- ചിക്കൻ – 1 കിലോഗ്രാം
- സവാള – 4
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- പച്ചമുളക് – 3
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- ഗരംമസാല – 1 ടീസ്പൂൺ
- കുരുമുളകു പൊടി – 1 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 2 1/2 ടീസ്പൂൺ
- തക്കാളി – 1
- തേങ്ങാപ്പീര – 1 കൈപിടി
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- നാരങ്ങാനീര് – പകുതി
തയാറാക്കുന്ന വിധം :
മുറിച്ചെടുത്ത ചിക്കൻ കഷണങ്ങളിലേക്ക് 1 ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, 1/2 ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കുക. അതിനു ശേഷം ചിക്കൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് പകുതി വേവിച്ചു കോരുക. അതേ പാനിൽ ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ തന്നെ ഉപയോഗിക്കാം.
ഇതിലേക്ക് 1/2 ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക അതിനുശേഷം 11/2 ടീസ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. അതിലേക്ക് സവാള ചേർക്കുക ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക. 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ ഗരംമസാല, 1/2 ടീസ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിന് ശേഷം ഒരു തക്കാളി ചേർക്കുക. തക്കാളി വേവുന്നത് വരെ അടച്ചുവച്ചു വേവിക്കുക. അതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തത് ചേർത്ത് ഇളക്കുക.
ഇതിലേക്ക് കുറച്ചു കറിവേപ്പില ഒരു കൈപിടി ഫ്രഷ് തേങ്ങാപ്പീര എന്നിവ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് ചെറിയതീയിൽ വേവിക്കുക. ടേസ്റ്റി ചിക്കൻ റോസ്റ്റ് ചൂടോടെ വിളമ്പാം.
Note - ഈ ചിക്കൻ റോസ്റ്റിന്റെ രുചി രഹസ്യം അവസാനം ചേർക്കുന്ന തേങ്ങാപ്പീരയും കറിവേപ്പിലയുമാണ്, പ്രത്യേകം ശ്രദ്ധിക്കുക ആവശ്യത്തിൽ കൂടുതൽ ചേർക്കരുത്.