ഡ്രൈ ഫ്രൂട്ട്സ് ചേർത്തൊരു എനർജി ബൂസ്റ്റർ തയാറാക്കിയാലോ?
Mail This Article
×
പലതരത്തിലുള്ള ജ്യൂസ് രുചികളിൽ നിന്നും വ്യത്യസ്തമായി ഉണങ്ങിയ പഴങ്ങൾ ചേർത്ത ജ്യൂസ് എങ്ങിനെ തയാറാക്കാമെന്നു നോക്കാം. ദഹനം വർദ്ധിപ്പിക്കുന്നതും രോഗപ്രതിരോധ ശേഷി കൂട്ടുന്നതുമായ ആരോഗ്യ പാനിയമാണിത്.
ചേരുവകൾ
- ഫിഗ് - 4 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്
- ആപ്രികോട്ട് - 3 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്
- ഈന്തപ്പഴം - ചെറിയ കഷ്ണങ്ങൾ ആക്കിയത്
- അണ്ടിപ്പരുപ്പ് - ആവശ്യത്തിന്
- സൺഫ്ലവർ സീഡ്‌സ് - ആവശ്യത്തിന്
- ഉണക്ക മുന്തിരി – ഇഷ്ടാനുസരണം
- വാല്നട്ട് - 4-5
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ എല്ലാ കൂടി മിക്സ് ചെയ്ത് തിളച്ച വെള്ളം ഒഴിച്ച് അടച്ച് വയ്ക്കുക.
- ചൂട് പോയ ശേഷം ഫ്രിജിൽ വയ്ക്കുക. 6-7 മണിക്കൂർ ശേഷം ഉപയോഗിക്കാവുന്നതാണ്.
- റോസ് വാട്ടർ, ഓറഞ്ച് ജ്യൂസ്, ആപ്രിക്കോട്ട് ജ്യൂസ് എന്നിവ വേണമെങ്കിൽ ചേർക്കാം. പഞ്ചസാര ചേർക്കരുത്
- രാവിലെ ഒരു സ്പൂൺ കഴിക്കുന്നത് നല്ലതാണ്. സ്കൂൾ കുട്ടികൾക്കും ടീനേജ്കാർക്കും വളരെ നല്ല ഹെൽത്തി ഡ്രിങ്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.