ഇഫ്ത്താർ സ്പെഷ്യൽ മീറ്റ് ബോക്സ്
Mail This Article
ഇഫ്താറിന് കഴിക്കാൻ പറ്റിയ എണ്ണ കുറച്ച് ഉപയോഗിച്ച് തയാറാക്കാൻ പറ്റിയ ടേസ്റ്റിയായൊരു സ്നാക്കാണ് മീറ്റ് ബോക്സ് (ഇറച്ചി പെട്ടി)
ചേരുവകൾ :
- ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു മുറിച്ചെടുത്തത് - 1 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- സവാള അരിഞ്ഞത് - 1 കപ്പ്
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- മുളക്പൊടി -1 ടീസ്പൂൺ
- മല്ലിപ്പൊടി -അരടീസ്പൂൺ
- ഗരംമസാല - അരടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ഓയിൽ -2 ടേബിൾസ്പൂൺ
- മൈദ - മുക്കാൽ കപ്പ്
- മുട്ട - 1
- വെള്ളം - 1 & 1/ 2 കപ്പ്
- കറിവേപ്പില
- മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക, വേവിച്ചുവെച്ച ചിക്കൻ ചേർത്ത് നന്നായി വഴറ്റിയെടുത്തു കറിവേപ്പില, മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ഒരു ബൗളിൽ മൈദ, മുട്ട, ഉപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് മാവി തയാറാക്കുക. ഒരു പാനിൽ എണ്ണ തടവി ഓരോ തവി മാവൊഴിച്ച് ദോശ ചുട്ടെടുക്കുക. ഓരോ ദോശയുടെ നടുഭാഗത്തായി മസാല വെച്ച് നാലു ഭാഗവും മടക്കി ബോക്സ് പോലെ ആക്കിയെടുക്കുക. ഓരോ ബോക്സും മുട്ടയിൽ മുക്കി കുറഞ്ഞ എണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുക. മുകളിലായി മല്ലിയില ഇട്ടുകൊടുത്തു അലങ്കരിക്കാം. മീറ്റ് ബോക്സ് റെഡി.
English Summary: Meat Box Recipe, Snacks Recipe.