അവലും പഴവും ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന ഇഫ്താർ വിഭവം
Mail This Article
അവലും പഴവും കൊണ്ട് നിങ്ങൾ ഇത് വരെ കഴിക്കാത്ത രുചിയിൽ ഇഫ്താർ സ്നാക്ക് തയാറാക്കിയാലോ?
ചേരുവകൾ
- അവൽ-1 കപ്പ്
- നേന്ത്രപ്പഴം-3
- തേങ്ങ-1 കപ്പ്
- ശർക്കര-3/4 കപ്പ്
- ഏലയ്ക്കപ്പൊടി - 1/2 സ്പൂണ്
- മുട്ട - 3
- പഞ്ചസാര - 3 സ്പൂൺ
- പാൽപ്പൊടി - 3 സ്പൂൺ
തയാറാകുന്ന വിധം
∙ അവലും തേങ്ങയും ശർക്കരയും കൂടി കുറച്ചു വെള്ളം ഒഴിച്ചു നന്നായി നനച്ച് എടുക്കുക. ഇതിലേക്ക് ഏലയ്ക്കപ്പൊടിയും ചേർത്തു മിക്സ് ചെയ്യുക. അവൽ കൂട്ട് റെഡി.
∙ മുട്ടയും പഞ്ചസാരയും പാൽപ്പൊടിയും നന്നായി അടിച്ച് മുട്ട മിക്സ് തയാറാക്കാം. (പാൽപ്പൊടിക്കു പകരം കട്ടിയുള്ള പാൽ ഉപയോഗിക്കാം)
∙ പഴം നീളത്തിൽ കീറി എടുത്ത് നെയ്യിൽ റോസ്റ്റ് ചെയ്തെടുക്കണം.
∙ പഴയ ഒരു പാൻ ചൂടാക്കി അതിന്റെ മുകളിലേക്ക് കുഴിയുള്ള പാൻ വച്ച്, നെയ്യ് ഒഴിച്ച് അതിലേക്ക് പഴം നിരത്തണം. ഇതിന്റെ പുറത്തു മുട്ട മിക്സ് ബ്രഷ് ചെയ്തു കൊടുക്കണം. അതിന് മുകളിൽ അവൽ മിക്സ് വയ്ക്കാം. ഇതിനു മുകളിൽ പഴം നിരത്തി വീണ്ടും മുട്ട മിക്സ് ബ്രഷ് ചെയ്യണം. ഇനി ഇത് അടച്ചു വെച്ച് ചെറു തീയിൽ വേവിക്കണം. അടിഭാഗം വെന്തു കഴിഞ്ഞാൽ മറ്റൊരു പാനിലേക് മറിച്ചിട്ട് 5 മിനിറ്റു കൂടെ വേവിച്ചെടുത്താൽ അവൽ ബനാനാ സ്നാക് റെഡി.