മൺചട്ടിയിൽ ബിരിയാണി ദം ചെയ്തു കഴിച്ചിട്ടുണ്ടോ?
Mail This Article
×
മൺ ചട്ടിയിൽ മീൻ കറി മാത്രമല്ല നല്ല ബിരിയാണിയും ഉണ്ടാക്കാം, ക്ലേ പോട്ട് ചിക്കൻ ബിരിയാണിയുടെ രസികൻ രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
- ചിക്കൻ - 250 ഗ്രാം
- ബസ്മതി അരി - 1 കപ്പ്
- സവാള - 2
- തക്കാളി - 2
- പച്ചമുളക് - 2
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 /2 ടീസ്പൂൺ
- ഗരം മസാല - 1 /2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 കപ്പ്
- കട്ട തൈര് - 1 /2 കപ്പ്
- മല്ലി + പുതിന ഇല - 1 കപ്പ്
- പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബേ ലീഫ്
- ഉപ്പ്
- എണ്ണ
തയാറാക്കുന്ന വിധം
- ചിക്കൻ മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു 2 മണിക്കൂർ വയ്ക്കുക. വെള്ളം തിളപ്പിച്ച് അതിൽ ആവശ്യത്തിന് ഉപ്പ്, പട്ട, ഗ്രാമ്പു, ഏലക്കായും ഇട്ട് ബസ്മതി അരി ചേർത്ത് മുക്കാൽ വേവിക്കുക.
- ഒരു മൺ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിൽ പട്ട, ഗ്രാമ്പു,ഏലയ്ക്ക,ബേ ലീഫ് ഇട്ടു വഴറ്റുക. അതിലേക്കു 2 സവാള നീളത്തിൽ അരിഞ്ഞതും പച്ചമുളകും ഇട്ടു വഴറ്റുക. നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ച തക്കാളി ചേർത്ത് വഴറ്റുക.
- തക്കാളി ഉടഞ്ഞു വരുമ്പോൾ മസാലപുരട്ടി വച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് വേവിക്കുക. എന്നിട്ടു അതിലേക്കു മല്ലിയില, പുതിനയില ഇട്ട് ഇളക്കി മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. ഈ സമയത്തു ഉപ്പു പാകം നോക്കുക. എന്നിട്ടു മുക്കാൽ വേവിച്ച ബസ്മതി അരിയും ചിക്കൻ മസാലയും ചേർക്കാം.
- ഒരു സിൽവർ ഫോയിൽ കൊണ്ട് മൺചട്ടി മൂടി ഒരു പ്ലേറ്റ് മുകളിൽ വെച്ച് 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്ത് എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.