ADVERTISEMENT

തേങ്ങാ വറുത്തരച്ച നാടൻ മീൻ കറി കഴിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ പ്ലേറ്റ് ചോറുണ്ണാൻ അൽപം മീൻ കറി മതി! ഏതു മീനും ഈ രീതിയിൽ  കറിവയ്ക്കാം.

 ചേരുവകൾ

  •  മീൻ        - 1/2 കിലോ (ഏതുമീനും ഉപയോഗിക്കാം)
  •  തേങ്ങ   - അരക്കപ്പ്
  •  ചെറിയ ഉള്ളി -20 എണ്ണം അല്ലെങ്കിൽ വലിയ സവാള ഒരെണ്ണം 
  •  വെളുത്തുള്ളി - 4 അല്ലി
  •  ഇഞ്ചി          -   ഇടത്തരം
  •  പച്ചമുളക്   - 3 എണ്ണം ( കൂട്ടാം)
  •  തക്കാളി      -1 ചെറുത്
  •  കുടംപുളി    -1 വലിയ അല്ലി
  •  മുളകുപൊടി - 1/4 ടേബിൾ സ്പൂൺ
  •  മല്ലിപ്പൊടി      - 2 ടേബിൾ സ്പൂൺ
  •  മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
  •  ഉലുവാപ്പൊടി    - 1/4 ടേബിൾ സ്പൂൺ
  •  കറിവേപ്പില      - 3 തണ്ട്
  •  വെളിച്ചെണ്ണ     - 4 ടേബിൾ സ്പൂൺ
  •  ഉപ്പ്               - ആവശ്യത്തിന്

 തയാറാക്കുന്ന വിധം 

ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക അതിലേക്ക് എടുത്തു വച്ചിരിക്കുന്ന തേങ്ങ ചേർക്കാം. നന്നായിട്ട് മൂത്തുവരുമ്പോൾ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുത്തു കരിഞ്ഞു പോകാതെ നന്നായിട്ട് മൂപ്പിച്ചെടുക്കുക. 

അടുത്തതായി മൺചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടായതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള അല്ലെങ്കിൽ ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ഒന്നു വാടി വരുമ്പോഴേക്കും അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. വാടി വന്നതിനു ശേഷം അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റിയെടുക്കുക. 

തേങ്ങാ മൂപ്പിച്ചതും വഴറ്റിയ മിക്സും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച്  പേസ്റ്റ് പോലെ അരച്ചെടുക്കുക. അരപ്പ് ഒരു മൺ ചട്ടിയിലേക്ക് മാറ്റുക. ഇതിലേക്ക് മീൻപുളി ഇട്ടു കൊടുക്കുക. കഴുകി വെച്ചിരിക്കുന്ന മീൻകഷണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇടത്തരം തീയിൽ 5 മിനിറ്റ് വേവിച്ചെടുക്കുക. 

ഇതിലേക്ക് ഉലുവപ്പൊടി ചേർത്ത് ചട്ടി ഒന്നു ചുറ്റിച്ചു കൊടുക്കുക. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കുക 10 മിനിറ്റ് വേവിച്ചെടുക്കണം. തീ ഓഫ് ചെയ്തതിനു ശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒരു തണ്ട് കറിവേപ്പില എന്നിവ ചേർക്കുക. നാടൻ വറുത്തരച്ച മീൻകറി റെഡി ആയിട്ടുണ്ട്. ചൂടോടെയോ തണുപ്പിച്ചോ  കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com