നാടൻ മുളക് ചമ്മന്തിയുടെ രുചി രഹസ്യം
Mail This Article
വെളുത്തുള്ളിയും ഉണക്കമുളകും ചേർത്ത സൂപ്പർ മുളക് ചമ്മന്തി. ഇത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കൂട്ടാൻ ഒന്നും വേണ്ട! വെളുത്തുള്ളിയുടെ രുചി ഇഷ്ടമല്ലാത്തവർ ഇത് ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കൂ, നിങ്ങൾക്ക് വെളുത്തുള്ളി രുചിയേ അറിയാൻ കഴിയില്ല. ഗ്യാസ്ട്രബിൾ ഉള്ളവർക്ക് കപ്പ ,പുഴുക്ക് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു സൂപ്പർ ചമ്മന്തിയാണിത്.
ചേരുവകൾ
- ചെറിയ ഉള്ളി - 15 എണ്ണം
- ഉണക്കമുളക് - 12 എണ്ണം
- വെളുത്തുള്ളി - 6 എണ്ണം
- കറിവേപ്പില - ഒരു തണ്ട്
- പുളി - ചെറിയ ഉരുള
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്കു അരിഞ്ഞു വെച്ച ചെറിയ ഉള്ളി ഇട്ട് വഴറ്റി എടുത്ത ശേഷം വെളുത്തുള്ളി ഇട്ട് വഴറ്റണം. ഇതിലേക്ക് ഉണക്കമുളക് ഇട്ട് ഇളക്കി കൊടുക്കണം .ഒന്ന് ചൂടായ ശേഷം കറിവേപ്പിലയും പുളിയും ചേർത്ത് ഇളക്കി കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. എല്ലാം നല്ലതു പോലെ മൊരിഞ്ഞ ശേഷം തണുപ്പിച്ചു മിക്സിയിൽ ഇട്ട് അരച്ച് എടുക്കാം.