ADVERTISEMENT

സ്വാദേറിയ ചിക്കൻ റോൾ മലയാളികളുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തിൽ കൂടിയിട്ട് കുറച്ചുനാളായി. ചിക്കനെ വെല്ലുന്ന സ്വാദിലും ആരോഗ്യഗുണത്തിലും ഒരുപിടി മുന്നിൽ നിൽക്കുന്ന ചക്കകൊണ്ടുള്ള റോൾ കഴിച്ചിട്ടുണ്ടോ?. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ റോൾ. 

ഫില്ലിങ് ചേരുവകൾ

  • ചക്ക -  250 ഗ്രാം
  • സവാള - ഒന്ന് 
  • മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ 
  • ഗരം മസാല - ഒന്നര ടീസ്പൂൺ 
  • പച്ചമുളക് - 3 എണ്ണം 
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ 
  • മല്ലിയില - 2 ടേബിൾ സ്പൂൺ 
  • എണ്ണ -  2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

1. റോൾ ചെയ്യുന്നതിനായി 8 മുതൽ10 വരെ സ്പ്രിങ്റോൾ ഷീറ്റ് എടുക്കുക , അല്ലെങ്കിൽ ഗോതമ്പുമാവോ മൈദയോ ഉപയോഗിച്ച് ചപ്പാത്തി പോലെ വളരെ കനം പരത്തി തയാറാക്കുക.

2. അധികം വിളയാത്ത ചക്ക ചെറിയ കഷ്ണങ്ങൾ ആക്കിയെടുക്കുക.

3. ഇത് 10 മിനിറ്റ് ആവിയിൽ വേവിക്കുക, അതിനുശേഷം തണുക്കുമ്പോൾ തരുതരുപ്പായി അരച്ചെടുക്കുക, അരയ്ക്കുമ്പോൾ പേസ്റ്റ് ആകാതെ ശ്രദ്ധിക്കണം

4. ഫില്ലിങ് തയാറാക്കുന്നതിനായി ഒരു പാനിൽ എണ്ണ  ഒഴിച്ച് ചൂടാക്കുക. അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക, ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക , അതിനുശേഷം  മഞ്ഞൾപ്പൊടി, ഗരംമസാല, പച്ചമുളക് എന്നിവ ചേർക്കുക. 

5. ചതച്ചു വച്ചിരിക്കുന്ന ചക്ക ചേർത്ത് ഇളക്കുക, ചക്കയിലെ ജലാംശം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക, ഒടുവിൽ അരിഞ്ഞു  വച്ച മല്ലിയിലയും ചേർത്തിളക്കി എടുക്കുക 

6. തയാറാക്കിയ ഫില്ലിങ്ങിന്റെ ചൂട് മാറുമ്പോൾ, റോൾഷീറ്റിലേക്കു 2 സ്പൂൺ ഫില്ലിംഗ് വച്ച് റോൾ ചെയ്യുക.

7.  എണ്ണ ചൂടാക്കി റോളുകൾ ചെറിയ ഗോൾഡൻ നിറം ആകുന്ന വരെ വറുത്തെടുക്കുക

8. സ്വാദിഷ്ടമായ ചക്ക റോൾ റെഡി, ഇതു ചട്നി അല്ലെങ്കിൽ തക്കാളി സോസിനൊപ്പം വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com