കൊതിപ്പിക്കുന്ന രുചിയിൽ പാലക്കാടൻ കറുമുറു ദോശ
Mail This Article
പാലക്കാടൻ കറുമുറു ദോശ (അട ദോശ) കഴിച്ചിട്ടുണ്ടോ? അരച്ച ഉടനെ പെട്ടെന്ന് ചുട്ടെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ദോശയാണ്. അരി കുറച്ചും പരിപ്പ് കൂടുതലും ആയതുകൊണ്ട് ഒരു ഹെൽത്തി ദോശയാണ്.
ചേരുവകൾ:
- പച്ചരി - 1 കപ്പ്
- പുഴുങ്ങലരി - 1/2 കപ്പ്
- കടല പരിപ്പ് - 1/2 കപ്പ്
- ഉഴുന്ന് - 1/2 കപ്പ്
- തുവര പരിപ്പ് - 1/2 കപ്പ്
- മുതിര - 1/2 കപ്പ്
- വറ്റൽമുളക് - 6-8 എണ്ണം
- കുരുമുളക് - 2 ടീസ്പൂൺ
- ജീരകം - 2 ടീസ്പൂൺ
- ഉപ്പ്
- കായം
- കറിവേപ്പില
- ചുവന്നുള്ളി - 2
- വെള്ളം
തയാറാക്കുന്ന വിധം
• പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
• കടല പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ് മുതിര ഒരുമിച്ച് കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
• ജീരകം കുരുമുളക് വറ്റൽമുളകും കുറച്ചു വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
• മൂന്നു മണിക്കൂറിനു ശേഷം കുതിർത്തുവച്ച അരി നല്ലപോലെ അരച്ച് മാറ്റിവയ്ക്കുക.
• കുതിർത്ത് വെച്ച പരിപ്പ്, ജീരകം ,കുരുമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് അരച്ച് അതിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും കായവും ചേർത്ത് ഒന്നുകൂടി അരച്ചു ചേർക്കുക.
• പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി ദോശ ചുട്ടെടുക്കാം.