ADVERTISEMENT

ഇനി വീട്ടിൽ ചോറ് അധികം വന്ന് എന്ന് പറഞ്ഞു ആരും വിഷമിക്കേണ്ട ...അധികം വന്ന ചോറ് കൊണ്ട് 5 മിനിറ്റിൽ  രുചികരമായ വട ഉണ്ടാക്കാം. 

ചേരുവകൾ 

  • ചോറ് - 2 കപ്പ് 
  • അരിപ്പൊടി - 4 ടേബിൾസ്പൂൺ 
  • ഇഞ്ചി - ചെറിയ കഷ്ണം അരിഞ്ഞത് 
  • പച്ചമുളക്‌ - 2 ചെറുതായി അരിഞ്ഞത് 
  • സവാള - 1 ചെറുതായി അരിഞ്ഞത് 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യം ചോറ് വെള്ളം ചേർക്കാതെ അരച്ചെടുക്കാം. ചെറുതായി ഒന്ന് അരഞ്ഞാൽ മതി ഒരുപാട് കുഴയാതെ ശ്രദ്ധിക്കണം. ഇതിലേക്ക് അരിപ്പൊടിയും, ഇഞ്ചി, പച്ചമുളക്, ഉപ്പ്, സവാള, കുരുമുളകുപൊടി എല്ലാം ചേർത്ത് നല്ലതു പോലെ കുഴച്ച് എടുക്കണം. ഇനി ഒരു കുഴി ഉള്ള പാൻ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു കുഴച്ച മാവ് എടുത്തു കൈയിൽ ഒട്ടി പിടിക്കാതെ ഇരിക്കാൻ കുറച്ചു വെള്ളം കൂടി പുരട്ടി ചെറിയ ഉരുളകൾ ആക്കി  ഒന്ന്  അമർത്തി മാവിന്റെ നടുവിൽ ചെറിയ ഒരു കിഴുത്ത ഇട്ട് എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം . ഇത്‌ ഒരു ഗോൾഡൻ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യാം . വട വെന്തതിനു ശേഷം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com