തക്കാളി ഇങ്ങനെ വരട്ടിയെടുത്താൽ, ഒരു മാസം വരെ കേടാകാതിരിക്കും!
Mail This Article
×
വീട്ടിലെ പച്ചക്കറിക്കായ തട്ടിൽ എപ്പോഴും കാണുന്നൊരാളാണ് തക്കാളി. ഒരാഴ്ചയിൽ ഒന്നെങ്കിലും തക്കാളി കഴിക്കാത്തവരില്ല! തക്കാളി ഇങ്ങനെ വരട്ടിയെടുത്തു വച്ചാൽ ഒരു മാസം വരെ കറിയായി ഉപയോഗിക്കാൻ സാധിക്കും.
ചേരുവകൾ
- തക്കാളി – 1/2 കിലോഗ്രാം
- എണ്ണ – 3 ടേബിൾ സ്പൂൺ
- കടുക് – 1/4 ടീസ്പൂൺ
- ഉഴുന്ന് - 2 ടീസ്പൂൺ
- ഇഞ്ചി (അരിഞ്ഞത്) – 50 ഗ്രാം
- വെളുത്തുള്ളി – 2 കുടം
- ചെറിയഉള്ളി അരിഞ്ഞത് (പകരം സവാള ചേർക്കുക)– 50 ഗ്രാം
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി– കുറച്ച്
- ഉപ്പ്, ഉലുവാപൊടിച്ചത്
- ശർക്കര – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- അരക്കിലോഗ്രാം തക്കാളി മിക്സിയിൽ അരച്ച് മാറ്റിവയ്ക്കുക.
- പാൻ ചൂടാകുമ്പോൾ 3 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച് 2 ടീസ്പൂൺ ഉഴുന്ന് ചേർത്ത് മൂത്താൽ 50ഗ്രാം ഇഞ്ചി അരിഞ്ഞതും 2 കുടം വെളുത്തുള്ളിയും 50ഗ്രാം ചെറിയ ഉള്ളി അരിഞ്ഞതും ഒരു സവാള അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക.
- ഇതിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് മഞ്ഞൾപ്പൊടി, കായപ്പൊടി, 2 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മൂപ്പിച്ച് അരച്ചുവച്ചിരിക്കുന്ന തക്കാളി ചേർത്ത് ഇളക്കി, ഉപ്പും അൽപം ഉലുവാ പൊടിയും ചേർത്ത് വരട്ടുക. വരണ്ടു വരുമ്പോൾ 1 ടേബിൾസ്പൂൺ ശർക്കര ചേർത്ത് വരട്ടി എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.