എരിവും മധുരവും രുചിക്കുന്നൊരു ഇഞ്ചി വൈൻ, 7 ദിവസംകൊണ്ട് റെഡി
Mail This Article
വീഞ്ഞ് രുചി ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ജിഞ്ചർ വൈൻ, ഭരണിയിൽ നിറച്ച് ഏഴു ദിവസം വച്ചിരുന്ന ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
ചേരുവകൾ
- ഇഞ്ചി - 400 ഗ്രാം
- വെള്ളം - 3 ലിറ്റർ
- പഞ്ചസാര -400 ഗ്രാം
- യീസ്റ്റ് - 1 ടീ സ്പൂൺ
- പഞ്ചസാര -1 ടീ സ്പൂൺ
- നാരങ്ങ തോൽ - ചെറിയ കഷ്ണം
- ഉണക്ക മുന്തിരി - 200 ഗ്രാം
- ഉണക്ക മുളക് - 3 എണ്ണം
- പട്ട - ചെറിയ കഷ്ണം
- ഗ്രാമ്പു - 3 എണ്ണം
- നാരങ്ങ നീര് - 1/2
- പഞ്ചസാര - 3 ടീ സ്പൂൺ
തയാറാക്കുന്ന വിധം
∙ 3 ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഒപ്പം പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക.
∙ 1 ടീ സ്പൂൺ യീസ്റ്റ് 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളം ചൂട് വെള്ളത്തിൽ കലക്കി പൊങ്ങാൻ വയ്ക്കുക.
∙ ഇഞ്ചി ചേർത്ത വെള്ളം തിളക്കുന്നതിലേക്കു നാരങ്ങ തോലും ഉണക്ക മുന്തിരിയും ചുവന്ന മുളകും ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. ശേഷം തണുക്കാൻ വയ്ക്കുക. അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത്, പൊങ്ങാൻ വെച്ച യീസ്റ്റും നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ച് കെട്ടി 7 ദിവസം അനക്കാതെ വയ്ക്കാം.
∙ 7 ദിവസത്തിനു ശേഷം നന്നായി അരിച്ച് 3 ടീ സ്പൂൺ പഞ്ചസാര കാരമലൈസ് ആക്കി വൈനിലേക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.