കാപ്പിപ്പൊടി ഉപയോഗിക്കാതെ ചുക്ക് കാപ്പി
Mail This Article
×
മഴയത്ത് ഇങ്ങനെ ഒരു കാപ്പി കുടിച്ചാൽ എന്താ ഒരു ഫീൽ. പനിയും ചുമയും ഉള്ളവർക്ക് ഇത് കുടിക്കുന്നത് നല്ല ഒരു വീട്ടു മരുന്നാണ്. ഇത് കാപ്പിപ്പൊടി ഉപയോഗിക്കാതെ ആണ് തയാറാക്കിയിരിക്കുന്നത്.
ചേരുവകൾ
- കരിപ്പെട്ടി ശർക്കര - 250 ഗ്രാം
- ചുക്ക് - 3 എണ്ണം
- ചെറിയ ഉള്ളി - 8 അല്ലി
- ഏലക്കായ - 8 എണ്ണം
- മല്ലി - 1 ടേബിൾസ്പൂൺ
- കുരുമുളക് - 2 ടേബിൾസ്പൂൺ
- വെള്ളം - 5 ഗ്ലാസ്
- തുളസി ഇല
തയാറാക്കുന്ന വിധം
ചുക്കും ചെറിയ ഉള്ളിയും ഏലക്കായും മല്ലിയും കുരുമുളകും കൂടി നല്ലതു പോലെ ഒരു ഇടി കല്ലിൽ ചതച്ച് എടുക്കണം. ഇനി അടുപ്പിൽ വെള്ളം വെച്ച് വെള്ളം ചൂടാക്കി അതിലേക്ക് കരിപ്പെട്ടി ഇട്ട് തിളപ്പിക്കണം കരിപ്പെട്ടി അലിഞ്ഞു വരുമ്പോൾ അതിലേക്കു ചതച്ചു വെച്ചിരിക്കുന്നതെല്ലാം ചേർക്കാം . ഇത് തിളച്ച ശേഷം തുളസി ഇല ഇട്ട് ഇളക്കി ഒന്ന് ചൂടാക്കി വാങ്ങി വയ്ക്കാം. ഇത് ഒരു അഞ്ചു മിനിറ്റ് അടച്ചു വെച്ച ശേഷം അരിച്ചെടുത്തു കുടിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.