ബ്രേക്ക് ഫാസ്റ്റ് സ്മൂത്തി പെട്ടെന്ന് തയാറാക്കാം
Mail This Article
×
തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് സ്മൂത്തിയാണിത്. എളുപ്പത്തിൽ വയർ നിറയുന്നതും പ്രൊട്ടീൻ നിറഞ്ഞതുമാണ്.
ചേരുവകൾ
- ബദാം - 20-22 എണ്ണം
- വെള്ളം - 350 മില്ലി ലിറ്റർ
- പഴം - 1
- ഫ്‌ളക്സ് സീഡ്‌സ് (Flax Seeds) - 1/4 ടീസ്പൂൺ
- ചിയാ സീഡ്‌സ് -1/4 ടീസ്പൂൺ
- പനം ശർക്കരപ്പൊടി - 2 ടീസ്പൂൺ
- കൊക്കോ പൗഡർ - 2 ടീസ്പൂൺ
- ബദാം മിൽക്ക് - 1 ഗ്ലാസ്
- നിലക്കടല പൊടിച്ചത് - അലങ്കരിക്കാൻ
- ചോക്കോ ചിപ്സ് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
- ബദാം 2-3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
- അതിന് ശേഷം തോൽ കളഞ്ഞ് 350 മില്ലി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ബദാം മിൽക്ക് റെഡി.
- ഇത് ഫ്രിഡ്ജിൽ ഒരാഴ്ചയോളം വയ്ക്കാം. മിക്സറിൽ 1 പഴം ചെറുതായി നുറുക്കിയത്, ഫ്‌ളക്സ് സീഡ്‌സ്, ചിയ സീഡ്‌സ്, പനം ശർക്കരപ്പൊടി, കൊക്കോ പൗഡർ എന്നിവ ചേർത്ത് 1 ഗ്ലാസ് ബദാം മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിൽ നിലക്കടല പൊടിച്ചതും ചോക്കോ ചിപ്സും കൊണ്ട് അലങ്കരിക്കാം.
- അരച്ച ഉടൻ ഈ സ്മൂത്തി കുടിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.