ADVERTISEMENT

ഓറഞ്ചിന്റെ തൊലികൊണ്ടുള്ള രുചികരമായ അച്ചാർ കഴിച്ചിട്ടുണ്ടോ? ഓറഞ്ച് തൊലികളിൽ ഫൈബർ, വിറ്റാമിനുകൾ, രോഗങ്ങളെ പ്രതിരോധിക്കുന്ന പോളിഫെനോൾ എന്നിവ അടങ്ങിയിട്ടുണ്ട്.  സ്കിൻ‌ കാൻ‌സറിനെ പ്രതിരോധിക്കുന്ന ലിമോനെൻ എന്ന രാസവസ്തുവും അടങ്ങിയിട്ടുണ്ട്. ഇത്രയും ഗുണങ്ങളുള്ള ഓറഞ്ച് തോല് കൊണ്ട്  അച്ചാർ ഉണ്ടാക്കാം. 

 ചേരുവകൾ

  •  ഓറഞ്ച് തൊലി         - 1 കപ്പ് (ഏകദേശം അഞ്ച് ഓറഞ്ച് തൊലി)
  •  വെളുത്തുള്ളി           - 3 അല്ലി
  •  പച്ചമുളക്                - 2 എണ്ണം
  •  വറ്റൽ മുളക്             - 1 എണ്ണം
  •  വാളൻപുളി              – നെല്ലിക്ക വലിപ്പത്തിൽ
  •  കറിവേപ്പില             - 2 തണ്ട്
  •  നല്ലെണ്ണ                  - 3 ടേബിൾ സ്പൂൺ
  •  കടുക്                     - 1 ടീസ്പൂൺ
  •  മഞ്ഞൾപ്പൊടി          - 1/2  ടീസ്പൂൺ
  •  മുളകുപൊടി            - 1 ടീസ്പൂൺ
  •  ഉലുവാപ്പൊടി           -  ഒരു നുള്ള്
  •  കായം                     -  ഒരു നുള്ള്
  •  ശർക്കര                   -  ഒരു കഷണം
  •  ഉപ്പ്                         –  പാകത്തിന്

 തയാറാക്കുന്ന വിധം

∙ ഓറഞ്ച് തൊലി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. 

∙ വാളൻ പുളിയിൽ അല്പം വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക.

∙ചൂടായ പാത്രത്തിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത്  വഴറ്റി എടുക്കാം. ഇനി ഓറഞ്ച് തൊലി ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു മൂപ്പിച്ചെടുക്കുക. പുളി പിഴിഞ്ഞ് മാറ്റിയ  വെള്ളം ഇതിലേക്ക് ചേർത്തുകൊടുക്കാം. പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം. കായപ്പൊടിയും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം അടച്ചുവെച്ച് ഇടത്തരം തീയിൽ വേവിച്ചെടുക്കാം. എടുത്തുവച്ച ശർക്കരയും ചേർത്ത് മൂന്നു മിനിറ്റു കൂടി വേവിച്ചെടുക്കുക. ഓറഞ്ച് അച്ചാർ തയ്യാറായികഴിഞ്ഞു. രണ്ടുദിവസം കഴിഞ്ഞു ഉപയോഗിക്കുമ്പോഴാണ് ടേസ്റ്റ് കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com