ഗോതമ്പുപൊടി കൊണ്ട് തയാറാക്കാം നാടൻ സുഖിയൻ
Mail This Article
×
ചായക്കടയിലെ കണ്ണാടിക്കൂട്ടിലിരിക്കുന്ന സുഖിയൻ കണ്ട് കൊതിക്കാത്ത ആരുണ്ട്. തനി നാടൻ രുചിയിൽ ഗോതമ്പുപൊടി കൊണ്ട് സുഖിയൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം
ചേരുവകൾ
- ചെറുപയർ - 1 കപ്പ്
- തേങ്ങ - 3 ടേബിൾസ്പൂൺ
- ഏലക്കായ - 4 എണ്ണം
- ശർക്കരപ്പാനി - 4 ടേബിൾസ്പൂൺ
- ഗോതമ്പുപ്പൊടി - 1 കപ്പ്
- നെയ്യ് - 1/2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
▪️ കഴുകിയ ചെറുപയർ നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം, ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്നു ഒന്നിൽ തൊടാത്ത രീതിയിൽ വേവിച്ചെടുക്കുക.
▪️ വെന്ത ചെറുപയറിലേക്ക്, തേങ്ങ ചിരകിയത്, ശർക്കരപ്പാനി, ഏലയ്ക്ക, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചു ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.
▪️ ഒരു ബൗളിലേക്ക് ഗോതമ്പുപൊടി മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക.
▪️ ചെറുപയർ ഉരുളകൾ ഗോതമ്പ് മാവിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് തീ മീഡിയം ഫ്രെയിമിൽ വെച്ച് വറുത്തെടുക്കുക.
▪️ ചൂട് ചായക്കൊപ്പം സുഖിയൻ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.